യുവാവിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
text_fieldsഇരവിപുരം: യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഇരവിപുരം താന്നി സാഗരതീരം സൂനാമി ഫ്ലാറ്റിൽ താമസിക്കുന്ന പരേതനായ വാവച്ചന്റെയും ട്രീസയുടെയും മകനായ തോമസ് (38) ആണ് വെള്ളിയാഴ്ച കാരിക്കുഴി തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നതിനാൽ അജ്ഞാത മൃതദേഹമെന്ന നിലയിൽ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് ബന്ധുക്കൾ മോർച്ചറിയിലെത്തി തിരിച്ചറിഞ്ഞു. ഇലക്ട്രിക്, പ്ലംബിങ് ജോലികൾ ചെയ്തിരുന്ന അവിവാഹിതനായ തോമസ് ഒറ്റക്കാണ് താമസിച്ചിരുന്നത്.സ്ഥിരമായി വീട്ടിലെത്താത്തതിനാലാണ് ഇയാളെ കാണാതായിട്ടും ബന്ധുക്കൾ സംശയിക്കാതിരുന്നത്. ഇയാളുടെ മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇയാൾക്ക് അഞ്ച് സഹോദരങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

