പുനർനിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ; കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിൽ മലിനജലം ഒഴുകുന്നതിന് പരിഹാരമില്ല
text_fieldsകൊട്ടാരക്കര: സ്വകാര്യ ബസ് സ്റ്റാൻഡിൽ വർഷങ്ങളായി ഓട പൊട്ടി മലിനജലം ഒഴുകുന്നതിന് പരിഹാരമില്ല. പുനർനിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിലാണ്. വിദ്യാർഥികളും പ്രായമായവരും സ്റ്റാൻഡിലെ പൊട്ടിയ ഓടയിൽനിന്നുള്ള മലിനജലത്തിൽ കാൽവഴുതി വീഴുന്നതും പതിവാണ്. മഴക്കാലമായതോടെ ചളിവെള്ളം സ്റ്റാൻഡിൽ കെട്ടിക്കിടക്കുകയാണ്.
മലിനജലത്തിലൂടെ മാത്രമേ യാത്രികർക്ക് ബസിൽ കയറാനും ഇറങ്ങാനും സാധിക്കുകയുള്ളൂ. 100ഓളം സ്വകാര്യ ബസുകളാണ് ഇവിടെനിന്ന് സർവിസ് നടത്തുന്നത്. സ്കൂൾ സമയമായ രാവിലെയും വൈകീട്ടും വലിയ തിരക്കനുഭവപ്പെടുന്ന സ്റ്റാൻഡിൽ ആദ്യ ഘട്ട നിർമാണംപോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
കൊട്ടാരക്കരയുടെ വികസനമെന്ന് മന്ത്രി കെ.എൻ. ബാലഗോപാലും നഗരസഭയും ആവർത്തിക്കുന്നുണ്ടെങ്കിലും എല്ലാം പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. സ്വകാര്യ ബസ് സ്റ്റാൻഡിന്റെ കാത്തിരിപ്പ് കേന്ദ്രം ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ നിലയിലാണ്. അടിയന്തരമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് യാത്രികർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

