വ്യക്തിവൈരാഗ്യം തീർക്കാൻ റേഷൻ കാർഡ് മാറ്റി; ഒരുമാസത്തിനകം മുൻഗണന കാർഡ് നൽകണം -മനുഷ്യാവകാശ കമീഷൻ
text_fieldsrepresentational image
കൊല്ലം: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡ് പൊതുവിഭാഗത്തിലാക്കിയെന്ന പരാതിയിൽ ഒരു മാസത്തിനകം മുൻഗണനാ റേഷൻ കാർഡ് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. കലക്ടർക്കാണ് കമീഷനംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. നിലമേൽ ചിറമേൽ ഹൗസിൽ രാജുവി ശാമുവൽ സമർപ്പിച്ച പരാതിയിലാണ് നടപടി. കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസറിൽ നിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നേരിട്ടുള്ള ബോധ്യത്തിലാണ് പരാതിക്കാരന്റെ റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരൻ കമീഷനെ അറിയിച്ചു. തനിക്കോ കുടുംബത്തിനോ നിലമേൽ ഗ്രാമ പഞ്ചായത്തിൽ വാസഗൃഹങ്ങളില്ലെന്ന പഞ്ചായത്തിന്റെ സാക്ഷ്യപത്രവും വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റും പരാതിക്കാരൻ ഹാജരാക്കി. വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കി. തുടർന്നാണ് കമീഷൻ ഉത്തരവ് പാസാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

