Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറംസിയുടെ ആത്മഹത്യ:...

റംസിയുടെ ആത്മഹത്യ: കമീഷണർ ഓഫിസിലേക്ക് ലോങ് മാർച്ച്​

text_fields
bookmark_border
റംസിയുടെ ആത്മഹത്യ: കമീഷണർ ഓഫിസിലേക്ക് ലോങ് മാർച്ച്​
cancel
camera_alt

യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്​റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമീഷണർ ഓഫിസിലേക്ക് നടത്തിയ ലോങ്​ മാർച്ച്

ഇരവിപുരം: വിവാഹനിശ്ചയത്തിന്​ ശേഷം വരൻ പിന്മാറിയതിനെ തുടർന്ന് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ യുവാവി​െൻറ മാതാപിതാക്കളും സഹോദരനും സഹോദരഭാര്യയും ഉൾ​െപ്പടെയുള്ള മുഴുവൻ പ്രതികളെയും അറസ്​റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് ലോങ്​ മാർച്ച് നടത്തി. നീതിക്കുവേണ്ടി രൂപവത്കരിച്ച സംഘടനയുടെ നേതൃത്വത്തിലാണ്​ മാർച്ച്​ നടത്തിയത്​.

കൊല്ലൂർവിള പള്ളിമുക്കിൽനിന്ന്​ ആരംഭിച്ച മാർച്ച് കൊല്ലം എ.ആർ ക്യാമ്പിന് സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.

അസൈൻ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. ഷാ സലിം, പാലത്തറ രാജീവ്, അജ്മൽ, ആഷിക്ക്, നെസ്​മൽ, തൗഫീക്ക്, ആസിഫ് എന്നിവർ സംസാരിച്ചു.

Latest Video:

:
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:long marchkollamramsi
Next Story