Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമഴക്കെടുതി; 35...

മഴക്കെടുതി; 35 വീടുകള്‍ തകര്‍ന്നു

text_fields
bookmark_border
rainstorm
cancel
camera_alt

ക​ന​ത്ത മ​ഴ​യി​ൽ പെ​രി​നാ​ട് പ​ര​മ്പ​ര​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം വി​നാ​യ​ക് ഭ​വ​നി​ല്‍ രാ​ജ​മ്മ​യു​ടെ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​നി​ല​യി​ൽ

കൊ​ല്ലം: ഇ​ട​വി​ട്ട്​ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ൽ വ​ല​ഞ്ഞ്​ ജി​ല്ല. ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ല്‍ 35 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്ന് ഏ​ക​ദേ​ശം 12,63,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി​യ​താ​യി ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി.

കൊ​ല്ലം-15, ക​രു​നാ​ഗ​പ്പ​ള്ളി -ഏ​ഴ്, കൊ​ട്ടാ​ര​ക്ക​ര -നാ​ല്, കു​ന്ന​ത്തൂ​ര്‍ -അ​ഞ്ച്, പു​ന​ലൂ​ര്‍ -മൂ​ന്ന്, പ​ത്ത​നാ​പു​രം -ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ് താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം. കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി, പ​ത്ത​നാ​പു​രം താ​ലൂ​ക്കു​ക​ളി​ലാ​യി അ​ഞ്ച് കി​ണ​റു​ക​ള്‍ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​യി​ല്‍ 4,54,69,600 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

187.93 ഹെ​ക്ട​ര്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്ന് ന​ശി​ച്ചു. 3031 ക​ര്‍ഷ​ക​രി​ല്‍നി​ന്നാ​യി 224.53 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഫി​ഷ​റീ​സ് വ​കു​പ്പി​ന്​ 1,25,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. കെ.​എ​സ്.​ഇ.​ബി​ക്ക്​ 7,491,550 രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ല​​ഭി​​ച്ച​​ത്​ 185 മി​​ല്ലി​​മീ​​റ്റ​​ര്‍ മ​​ഴ.

ജി​ല്ല​യി​ല്‍ 185 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ശ​രാ​ശ​രി 23.13 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ. ആ​ര്യ​ങ്കാ​വാ​ണ് കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത് -27 മി​ല്ലി​മീ​റ്റ​ര്‍. ശ​നി​യാ​ഴ്ച ഗ്രീ​ന്‍ അ​ല​ര്‍ട്ടാ​ണ് ജി​ല്ല​യി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ്, മു​ന്ന​റി​യി​പ്പ് നി​ല എ​ന്നി​വ യ​ഥാ​ക്ര​മം (മീ​റ്റ​റി​ല്‍): ഇ​ത്തി​ക്ക​ര (95.29/98.50), അ​യി​രൂ​ര്‍ (4.13/4.80), അ​ച്ച​ന്‍കോ​വി​ല്‍ (30.25/29.70), പ​ള്ളി​ക്ക​ല്‍ (13.21/13.25), ക​ല്ല​ട (1.61/4.50). ജി​ല്ല​യി​ലെ ഏ​ക ഡാ​മാ​യ തെ​ന്മ​ല പ​ര​പ്പാ​ർ ഡാ​മി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 98.78 മീ​റ്റ​റാ​ണ്.പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 116.73 മീ​റ്റ​ര്‍. എ​ല്ലാ ഷ​ട്ട​റു​ക​ളും അ​ട​ച്ച നി​ല​യി​ലാ​ണ്.

വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ര്‍ന്നു

കു​ണ്ട​റ: തു​ട​ര്‍ച്ച​യാ​യി പെ​യ്ത മ​ഴ​യി​ല്‍ ഓ​ട് മേ​ഞ്ഞ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ര്‍ന്നു. പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് ചി​റ​ക്കോ​ണം പ​ര​മ്പ​ര​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വി​നാ​യ​ക് ഭ​വ​നി​ല്‍ രാ​ജ​മ്മ​യു​ടെ വീ​ടി​ന്റെ മേ​ല്‍ക്കൂ​ര​യാ​ണ് ത​ക​ര്‍ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.45ഓ​ടെ​യാ​ണ് കൂ​ര ത​ക​ർ​ന്നു​വീ​ണ​ത്. ശ​ബ്ദം കേ​ട്ട് വീ​ട്ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:destroyedrainstorm35 houses
News Summary - rainstorm 35 houses were destroyed
Next Story