റെയിൽവേ സ്റ്റേഷൻ കൊലപാതകം: പ്രതി അറസ്റ്റിൽ
text_fieldsകൊല്ലം: റെയിൽവേ സ്റ്റേഷനിൽ െവച്ച് കുത്തേറ്റ് തൃക്കരുവ കളീലിൽ ചിറയിൽ അനീസ് (45) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. കല്ലറ അനുമന്ദിരത്തിൽ രാധാകൃഷ്ണൻ (67- മാഹിൻ) ആണ് അറസ്റ്റിലായത്. 22ന് വൈകീട്ട് കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുത്തേറ്റ് രക്തംവാർന്ന നിലയിൽ കണ്ടെത്തിയ അനീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകെവ ആണ് മരിച്ചത്.
ആനപ്പാപ്പാനായ അനീസും കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലഞ്ഞുതിരിഞ്ഞുനടക്കുന്ന രാധാകൃഷ്ണനും സുഹൃത്തുക്കളാണ്. ദിവസങ്ങൾക്കുമുമ്പ് ഒന്നിച്ചുമദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇക്കാര്യത്തിൽ വിരോധമുണ്ടായിരുന്ന അനീസ് സംഭവദിവസം സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ഉറങ്ങുകയായിരുന്ന രാധാകൃഷ്ണനെ ചവിട്ടി വീഴ്ത്തി.
വീണ്ടും ആക്രമിച്ചതോടെ ബാഗിലുണ്ടായിരുന്ന കത്തികൊണ്ട് അനീസിനെ കുത്തി എന്നാണ് രാധാകൃഷ്ണൻ റെയിൽവേ പൊലീസിന് മൊഴി നൽകിയത്. തന്നെ ആക്രമിച്ചത് മാഹിൻ എന്നറിയപ്പെടുന്ന ആളാണെന്ന് ജില്ല ആശുപത്രിയിൽ െവച്ച് അനീസ് മൊഴി നൽകിയിരുന്നു.

