Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക്വാറൻറീൻ ലംഘനം:...

ക്വാറൻറീൻ ലംഘനം: ഒരാഴ്ചക്കിടെ അറസ്​റ്റിലായത്​ 113 പേർ

text_fields
bookmark_border
ക്വാറൻറീൻ ലംഘനം: ഒരാഴ്ചക്കിടെ അറസ്​റ്റിലായത്​ 113 പേർ
cancel

കൊ​ല്ലം: കോ​വി​ഡ് ക്വാ​റ​ൻ​റീ​ൻ നി​യ​ന്ത്ര​ണം ലം​ഘി​ച്ച​തി​ന് കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ അ​റ​സ്​​​റ്റ്​ ചെ​യ്​​ത​ത്​ 113 പേ​രെ.

ക്വാ​റ​ൻ​റീ​ൻ ലം​ഘ​നം വ്യാ​പി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് നി​ര​വ​ധി​പേ​ർ പി​ടി​യി​ലാ​യ​ത്. നി​ര​ന്ത​രം പൊ​ലീ​സ്​ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​വും ക്വാ​റ​ൻ​റീ​ൻ പ​രി​ശോ​ധ​ന​യും ക്വാ​റ​ൻ​റീ​ൻ ലം​ഘ​നം കു​റ​ക്കാ​ൻ സാ​ധി​ച്ച​താ​യി കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ടി. ​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 13 പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത്​ ഇ​വ​രെ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെൻറ​റി​ലേ​ക്ക് മാ​റ്റി.കൊ​ല്ലം ഈ​സ്​​റ്റ്, കൊ​ല്ലം വെ​സ്​​റ്റ്, അ​ഞ്ചാ​ലും​മൂ​ട്, ശ​ക്തി​കു​ള​ങ്ങ​ര, ഇ​ര​വി​പു​രം, കി​ളി​കൊ​ല്ലൂ​ർ, ചാ​ത്ത​ന്നൂ​ർ, പാ​രി​പ്പ​ള്ളി, ഓ​ച്ചി​റ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ഓ​രോ​രു​ത്ത​ർ വീ​ത​വും ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ടു​പേ​ർ വീ​ത​വു​മാ​ണ് ക്വാ​റ​ൻ​റീ​ൻ ലം​ഘ​ന​ത്തി​ന് ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ തു​ട​ർ​ന്നും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarantine
News Summary - Quarantine violation: 113 people arrested in one week
Next Story