Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightഅമ്പനാട് ലയത്തിന്...

അമ്പനാട് ലയത്തിന് സമീപം കാട്ടാനകൾ; തൊഴിലാളി കുടുംബങ്ങൾ ഭീതിയിൽ

text_fields
bookmark_border
wild elephant
cancel
camera_alt

പരതീകാത്മക ചിത്രം

പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​നാ​ട് എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ ല​യ​ത്തി​ന് സ​മീ​പം കാ​ട്ടാ​ന​ക​ൾ ത​മ്പ​ടി​ച്ച​തോ​ടെ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ ഭീ​തി​യി​ൽ. മെ​ത്താ​പ്പ്, അ​ര​ണ്ട​ൽ, പൂ​ത്തോ​ട്ടം എ​ന്നീ എ​സ്റ്റേ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള ല​യ​ങ്ങ​ൾ​ക്ക് സ​മീ​പ​മാ​ണ് ആ​ന​ക​ൾ ഒ​റ്റ​ക്കും കൂ​ട്ട​മാ​യും ചു​റ്റി ന​ട​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച സ​ന്ധ്യ​യോ​ടെ ഈ ​ഭാ​ഗ​ത്ത് ഒ​റ്റ​യാ​നെ​ത്തി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ ഈ ​വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ആ​ര്യ​ങ്കാ​വി​ലെ വ​ന​പാ​ല​ക​ർ ഇ​ട​പെ​ടാ​ൻ ​ത​യാ​റാ​യി​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​ന​ക്കൂ​ട്ടം അ​മ്പ​നാ​ട് മ​സ്റ്റ​ർ ഓ​ഫി​സി​ന് സ​മീ​പ​ത്തു​ള്ള ചൂ​ട​ക്കാ​ട്ടി​ൽ ല​യ​ത്തി​ന്‍റ അ​രി​കി​ലെ​ത്തി.

നെ​ടു​മ്പാ​റ ഫാ​ക്ട​റി​ക്ക് സ​മീ​പ​ത്തു​ള്ള ല​യ​ത്തി​ന​രി​കി​ൽ ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടാ​ന ഇ​റ​ങ്ങി നാ​ശ​മു​ണ്ടാ​ക്കി​യ​പ്പോ​ൾ

തൊ​ഴി​ലാ​ളി​ക​ൾ വി​ര​ട്ടി കാ​ട് ക​യ​റ്റി​യെ​ങ്കി​ലും പി​ന്നാ​ലെ ആ​ന​ക​ൾ വീ​ണ്ടും അ​തേ​ഭാ​ഗ​ത്തെ​ത്തി നാ​ശം വ​രു​ത്തി. ആ​ന​ക​ളെ പേ​ടി​ച്ച് ല​യ​ങ്ങ​ളി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. കു​ട്ടി​ക​ളെ സ്കൂ​ളി​ൽ അ​യ​ക്കാ​നും ഭ​യ​ക്കു​ന്നു. പ​ക​ൽ സ​മ​യ​ത്തു​പോ​ലും എ​സ്റ്റേ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. നെ​ടു​മ്പാ​റ ഫാ​ക്ട​റി​ക്ക് സ​മീ​പ​ത്തെ ല​യ​ത്തി​ന​രി​കി​ലും ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടാ​ന ഇ​റ​ങ്ങി നാ​ശം ഉ​ണ്ടാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantelephant menace
News Summary - Wild elephants near Ambanad Laya-Working families in fear
Next Story