അമ്പനാട്ട് വീണ്ടും കാട്ടാന ആക്രമണം; തൊഴിലാളികൾ രക്ഷപ്പെട്ടു
text_fieldsഅമ്പനാട് ലോവർ
ഡിവിഷനിൽ ഇറങ്ങിയ
കാട്ടാന
പുനലൂർ: ആര്യങ്കാവ് അമ്പനാട്ട് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തൊഴിലാളികൾ തലനാരിഴക്ക് രക്ഷപ്പെട്ടു. അമ്പനാട് ലോവർ ഡിവിഷനിൽ വെള്ളിയാഴ്ച രാവിലയാണ് ഒറ്റയാൻ ഇറങ്ങിയത്. തോട്ടത്തിൽ ടാപ്പിങ് ജോലിക്കിടെ ആറുമുഖ സ്വാമി, പേച്ചിയമ്മ എന്നിവർക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.
ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. തൊഴിലാളികളുടെ ബക്കറ്റ്, ഫ്ലാസ്ക്, പ്രഭാതഭക്ഷണം എന്നിവ ആന നശിപ്പിച്ചു. അഞ്ച് മാസം മുമ്പ് ഈ ഭാഗത്ത് തോട്ടം തൊഴിലാളിയെ ആന തുമ്പിക്കൈയിൽ ചുറ്റി എറിഞ്ഞിരുന്നു. ഒന്നര മാസം മുമ്പ് അമ്പനാട് തോട്ടത്തിലെ പൈപ്പ് ലൈൻ നന്നാക്കാൻ പോയ തൊഴിലാളിയെ കാട്ടാന കുത്തി പരിക്കേൽപ്പിച്ചിരുന്നു. ആനയുടെ ആക്രമണം പതിവായിട്ടും വനംവകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.