Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടി തെറ്റിയാൽ ആനയും...ക​നാ​ലി​ൽ വീ​ണ് കാ​ട്ടാ​ന​യു​ടെ കൊ​മ്പ് ഒ​ടി​ഞ്ഞു

text_fields
bookmark_border
tusker
cancel
camera_alt

ക​നാ​ലി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത കാ​ട്ടാ​ന​യു​ടെ കൊ​മ്പ്

പു​ന​ലൂ​ർ: ക​നാ​ലി​ൽ വീ​ണ് കാ​ട്ടാ​ന​യു​ടെ കൊ​മ്പ് ഒ​ടി​ഞ്ഞു. എ​ന്നാ​ൽ പ​രി​ക്കേ​റ്റ ആ​ന​യെ ക​നാ​ലി​ലോ പ​രി​സ​ര​ത്തോ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ വ​ല​തു​ക​ര മെ​യി​ൻ ക​നാ​ലി​ന്റെ ചാ​ലി​യ​ക്ക​ര അ​ക്വേ​ഡേ​റ്റ് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ ആ​ന​ക്കൊ​മ്പ് ക​ണ്ട​ത്. ക​നാ​ലി​ന്റെ വ​ശ​ത്ത് ആ​ന​യു​ടെ കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടെ​ത്തി. ക​നാ​ൽ​വ​ശം കു​റെ ഭാ​ഗം ഇ​ടി​ഞ്ഞി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​മ്പ​നാ​ട് മോ​ഡ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നും ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ജി. ​സ​ന്തോ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​ർ എ​ത്തി. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കൊ​മ്പ് ക​നാ​ലി​ൽ​നി​ന്നും പു​റ​ത്തെ​ടു​ത്തു.

നാ​ല​ര കി​ലോ തൂ​ക്ക​വും 75 സെ​ന്റീ​മീ​റ്റ​ർ നീ​ള​മു​ള്ള കൊ​മ്പ് അ​മ്പ​നാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കൊ​മ്പ് ന​ഷ്ട​പ്പെ​ട്ട ആ​ന​യെ ക​ണ്ടെ​ത്തി​യി​ല്ല. എ​ന്നാ​ൽ പ​രി​സ​ര​ത്ത് ആ​ന​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ചാ​ലി​യ​ക്ക​ര, ഉ​പ്പു​കു​ഴി തു​ട​ങ്ങി​യ പ​രി​സ​ര​ത്തെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. കൃ​ഷി നാ​ശ​വും പ​തി​വാ​ണ്. സ​മീ​പ​ത്തെ ക​ട​ശ്ശേ​രി​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ തൊ​ഴി​ലാ​ളി​യാ​യ വ​യോ​ധി​ക​യെ കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - wild-elephant-falls-into-canal-tusk-broken
Next Story