മൃഗാശുപത്രി കെട്ടിടത്തിന് ഭീഷണിയായി പാഴ് മരങ്ങൾ
text_fieldsപുനലൂർ കച്ചേരി റോഡിലെ മൃഗാശുപത്രിയോടു ചേർന്ന് അപകടക്കെണിയായ മരങ്ങൾ
പുനലൂർ: പുനലൂർ പട്ടണത്തിലെ മൃഗാശുപത്രി കെട്ടിടത്തിന് ഭീഷണിയായി പാഴ് മരങ്ങൾ. കച്ചേരി റോഡിലെ ആശുപത്രിയിയോടുചേർന്ന് പഴയ ഉപജില്ല വിദ്യാഭ്യാസ ഓഫിസ് വളപ്പിലെ മരങ്ങളാണ് അപകടക്കെണി ഉയർത്തുന്നത്. മൃഗാശുപത്രി കെട്ടിടമാട്ടെ കാലപ്പഴക്കത്താൽ ജീർണിതാവസ്ഥയിലാണ്.
ഓടും ആസ്പറ്റോസ് ഷീറ്റും മേഞ്ഞ കെട്ടിടത്തിന്‍റെ മുകളിലേക്ക് മരങ്ങൾ പൂർണമായും ചാഞ്ഞുനിൽക്കുന്നു. മഴയിലും കാറ്റിലും കമ്പുകൾ വീണ് കെട്ടിടത്തിന് പലയിടത്തും ചോർച്ച അനുഭവപ്പെടുന്നുണ്ട്. ശക്തമായ കാറ്റ് വീശിയാൽ കെട്ടിടത്തിന് മുകളിലേക്ക് മരങ്ങൾ വീഴുന്ന അവസ്ഥയാണ്.
ഇവിടുള്ള ചുറ്റുമതിലും നാശത്തിലാണ്. മരങ്ങൾ ഉയർത്തുന്ന ഭീഷണി മൃഗാശുപത്രി അധികൃതർ പലതവണ നഗരസഭ അധികൃതരെ അടക്കം അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഉപജില്ല ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ വിദ്യാഭ്യാസ കോംപ്ലക്സ് നിർമിക്കാനായി നാലുവർഷം മുമ്പ് ഇവിടെനിന്ന് പുനലൂർ പൊതുമരാമത്ത് വളപ്പിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
എന്നാൽ, ഇതുവരെയും കോംപ്ലക്സ് നിർമാണം തുടങ്ങിയില്ല. ഈ വളപ്പ് കാടുമൂടി ഇഴജന്തുക്കളുടെ താവളമായിരുന്നു. കഴിഞ്ഞദിവസം ഈ കാട് നീക്കംചെയ്തെങ്കിലും മൃഗാശുപത്രി കെട്ടിടത്തിന് ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

