Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightവെഹിക്കിൾ...

വെഹിക്കിൾ ചെക്പോസ്​റ്റിൽ വിജിലൻസ് റെയ്ഡ്; മാവിൻചുവട്ടിൽനിന്ന്​ പടിപ്പണം കണ്ടെത്തി

text_fields
bookmark_border
വെഹിക്കിൾ ചെക്പോസ്​റ്റിൽ വിജിലൻസ് റെയ്ഡ്; മാവിൻചുവട്ടിൽനിന്ന്​ പടിപ്പണം കണ്ടെത്തി
cancel

പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വി​ലെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ചെ​ക്പോ​സ്​​റ്റി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന. വ​ണ്ടി​ക്കാ​രി​ൽ​നി​ന്ന്​ പ​ടി​പ്പ​ണ​മാ​യി വാ​ങ്ങി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന മൂ​വാ​യി​ര​ത്തോ​ളം രൂ​പ ചെ​ക് പോ​സ്​​റ്റ്​ പ​രി​സ​ര​ത്തെ മാ​വി​ൻ ചു​വ​ട്ടി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. കൂ​ടാ​തെ ചി​ല്ല​റ മാ​റാ​നെ​ന്ന് പ​റ​ഞ്ഞ് ചെ​ക്ക്പോ​സ്​​റ്റി​ലെ​ത്തി​യ അ​രി​വ്യാ​പാ​രി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളി​ൽ നി​ന്നും അ​ര​ല​ക്ഷം രൂ​പ​യും പി​ടി​കൂ​ടി. പി​ന്നി​ട് അ​രി​വ്യാ​പാ​രി​യു​ടെ ആ​ര്യ​ങ്കാ​വ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഗോ​ഡൗ​ൺ സി​വി​ൽ സ​പ്ലൈ അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റെ​യ്ഡ് ചെ​യ്ത് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ട്​ ട​ണ്ണോ​ളം അ​രി​യും പി​ടി​കൂ​ടി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​ണ് ഡി​വൈ.​എ​സ്.​പി എ. ​അ​ബ്​​ദു​ൽ വ​ഹാ​ബിെൻറ നേ​തൃ​ത്വ​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം ആ​ര്യ​ങ്കാ​വ് പാ​ല​രു​വി ജ​ങ്ഷ​നി​ലെ ചെ​ക്പോ​സ്​​റ്റ്​ ഓ​ഫി​സി​ലെ​ത്തി​യ​ത്. ഈ ​സ​മ​യം ഒ​രു എ.​എം.​വി​യും പ്യൂ​ണും മാ​ത്ര​മേ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. വെ​ഹി​ക്കി​ൾ ഓ​ഫി​സി​ൽ​നി​ന്നും ക​ണ​ക്കി​ൽ​പെ​ടാ​ത്ത​ത​ട​ക്കം കൂ​ടു​ത​ൽ പ​ണം ക​ണ്ടെ​ടു​ത്ത​താ​യാ​ണ്​ വി​വ​രം. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് സം​ഘം കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത അ​രി വ്യാ​പാ​രി​യെ പി​ന്നീ​ട് വി​ട്ട​യ​ച്ചു. ഇ​യാ​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ പ​ണം കോ​ട​തി​ക്ക് കൈ​മാ​റു​മെ​ന്നും വി​ജി​ല​ൻ​സ് സം​ഘം പ​റ​ഞ്ഞു. '


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance raidvehicle check post
News Summary - Vigilance raid at vehicle check post
Next Story