Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightവീണ്ടും വിജിലൻസ്...

വീണ്ടും വിജിലൻസ് പരിശോധന; ആര്യങ്കാവ് ചെക് പോസ്റ്റിൽനിന്ന് പണം പിടികൂടി

text_fields
bookmark_border
വീണ്ടും വിജിലൻസ് പരിശോധന; ആര്യങ്കാവ് ചെക് പോസ്റ്റിൽനിന്ന് പണം പിടികൂടി
cancel
camera_alt

വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ പാ​രി​തോ​ഷി​ക​മാ​യി ല​ഭി​ച്ച ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ

പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വി​ലെ മോ​ട്ടോ​ർ വെ​ഹ്ക്കി​ൾ ചെ​ക്പോ​സ്റ്റി​ൽ വീ​ണ്ടും വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. പ​ടി​പ്പ​ണ​വും സാ​ധ​ന​ങ്ങ​ളും പി​ടി​കൂ​ടി. പ​ടി​പ്പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ജ​ൻ​റ് ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ് വി​ജി​ല​ൻ​സ് സം​ഘം പ​റ​യു​ന്ന​ത്. ഇ​യാ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന 1600രൂ​പ പി​ടി​കൂ​ടി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റി​ന് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന എ​ട്ടു​വ​രെ തു​ട​ർ​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന വ​ണ്ടി​ക്കാ​ർ പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കി​യ ബേ​ക്ക​റി സാ​ധ​ന​ങ്ങ​ളും വി​ജി​ല​ൻ​സ് ക​ണ്ടെ​ടു​ത്തു. വി​ജി​ല​ൻ​സ് സി.​ഐ ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മോ​ട്ടോ​ർ വെ​ഹ്ക്കി​ൾ, എ​ക്സൈ​സ് ചെ​ക് പോ​സ്റ്റു​ക​ളി​ൽ വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ആ​ർ.​ടി.​ഒ ചെ​ക്പോ​സ്റ്റി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 2500 രൂ​പ അ​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ക്രി​സ് മസ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളും സാ​ധ​ന​ങ്ങ​ളും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ചെ​ക്പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancevigilance inspectionaryankavu checkpost
News Summary - vigilance inspection - Money seized from Aryankav check post
Next Story