ആര്യങ്കാവിലെ യു.ഡി.എഫ് ഭരണം തുലാസിൽ
text_fieldsപുനലൂർ: ബി.ജെ.പി അംഗമായിരുന്ന മാമ്പഴത്തറ സലീം വാർഡ് മെംബർ സ്ഥാനം രാജിവെച്ചതോടെ യു.ഡി.എഫിെൻറ പഞ്ചായത്ത് ഭരണം ഭീഷണിയിൽ. തൽക്കാലം പ്രതിസന്ധിയില്ലെങ്കിലും ഉപതെരഞ്ഞെടുപ്പിൽ കഴുതുരുട്ടി വാർഡിൽ എൽ.ഡി.എഫ് വിജയിച്ചാൽ ഒരംഗത്തിെൻറ ഭൂരിപക്ഷത്തിൽ യു.ഡി.എഫിന് ലഭിച്ച ഭരണം നഷ്ടപ്പെടാൻ ഇടയാകും.
13 അംഗ പഞ്ചായത്തിൽ യു.ഡി.എഫിന് ഒരു സ്വതന്ത്ര ഉൾപ്പെടെ ആറും എൽ.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിന്നിരുന്നു.
കഴുതുരുട്ടിയിൽ ഉപതെരഞ്ഞെടുപ്പിൽ സലീം എൽ.ഡി.എഫ് സ്ഥാനാർഥിയാകും. വിജയിച്ചാൽ ഇരുമുന്നണികൾക്കും തുല്യനിലവരും. ബി.ജെ.പിയിലെ ഏകഅംഗം ഇരുമുന്നണികളെയും പിന്തുണച്ചില്ലെങ്കിൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ നറുക്കിലൂടെ തീരുമാനിക്കേണ്ടിവരും.