മയക്കുമരുന്ന് ഗുളികകളുമായി രണ്ട് യുവാക്കൾ പിടിയിൽ
text_fieldsപുനലൂർ: മാരക മയക്കുമരുന്ന് ഗുളികളുമായി രണ്ട് യുവാക്കളെ പുനലൂർ എക്സൈസ് സി.ഐയും സംഘവും അറസ്റ്റ് ചെയ്തു. പുനലൂർ പേപ്പർമില്ലിന് സമീപം കല്ലുമല സ്വദേശികളായ അലൻ ജോർജ്, വി. വിജയ് എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 46 ഗ്രാം തൂക്കം വരുന്ന 82 ഗുളികൾ പിടിച്ചെടുത്തു.
പേപ്പർമിൽ ഭാഗം കേന്ദ്രീകരിച്ച് വ്യാപകമായി മയക്കുമരുന്നുകൾ കച്ചവടം നടക്കുന്നുവെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ എക്സൈസ് പ്രത്യേക നിരീക്ഷണം നടത്തിവരവേ വെള്ളിയാഴ്ച രാത്രിയിലാണ് പ്രതികൾ പിടിയിലായത്. അംഗീകൃത ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിൽ മാത്രമേ വിതരണം ചെയ്യാവൂ എന്ന് ഡ്രഗ്സ് കൺട്രോൾ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള നൈട്രസ്പ ഗുളികകളാണ് പിടികൂടിയത്. ഡോക്ടർമാരുടെ കുറിപ്പ് വ്യാജമായി ഉണ്ടാക്കി മെഡിക്കൽ സ്റ്റോറുകളിൽനിന്നാണ് ഇവർ ഗുളികൾ സംഘടിപ്പിച്ചിരുന്നത്. എൻജിനീയറിങ് ബിരുദധാരിയായ അലൻ ജോർജ് മുമ്പ് കഞ്ചാവ് കടത്തിയ കേസിൽ ജയിൽ കഴിഞ്ഞിട്ട് ഒരുമാസം മുമ്പാണ് ഇറങ്ങിയത്.
ഡിപ്ലോമ വിദ്യാർഥിയായ വിജയ് സംസ്ഥാന കബഡി ചാമ്പ്യനാണ്. ന്യൂ ഇയറുമായി ബന്ധപ്പെട്ട് ലഹരി ആഘോഷത്തിനായി സമാഹരിച്ച ഗുളികകളാണ് പിടികൂടിയതെന്ന് പുനലൂർ എക്സൈസ് സി.ഐ കെ. സുദേവൻ പറഞ്ഞു. പ്രിവൻറീവ് ഓഫിസർ വൈ. ഷിഹാബുദ്ദീൻ, സി.ഇ.ഒമാരായ ഷാജി, അരുൺ കുമാർ, റോബി, രജീഷ് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് യുവാക്കളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

