Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightപരോളിൽ ഇറങ്ങിയ പ്രതി...

പരോളിൽ ഇറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പരോളിൽ ഇറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
cancel

പുനലൂർ: തൊളിക്കോട് ജങ്ഷനിൽ നാലുപേരെ ആക്രമിച്ച സംഭവത്തിൽ കെവിൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ അടക്കം രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇളമ്പൽ ടിറ്റു ഭവനിൽ ടിറ്റു, പേരെയും കണിയാട്ടഴികത്ത് വീട്ടിൽ ഷാനവാസ് എന്നിവരാണ് പിടിയിലായത്. കെവിൻ കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയതാണ് ടിറ്റു. പരോളിനിടയിലാണ് തൊളിക്കോട് ആക്രമണം നടത്തിയത്. പരോൾ കാലാവധി കഴിഞ്ഞതോടെ തിരികെ ജയിലിലേക്ക് പോകവേ കണ്ണൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് മാരകായുധങ്ങളുമായി കാറിൽ എത്തിയ സംഘം ആക്രമണം നടത്തിത്. തൊളിക്കോട് അംബിക വിലാസത്തിൽ ബിപിൻ (45), മണിയാർ പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ ഹരീഷ് കുമാർ (50), മണിയാർ കൊച്ചയത്തിൽ ചരുവിളവീട്ടിൽ അഖിൽ (31), തൊളിക്കോട് ജോബിൻ വിലാസത്തിൽ തങ്കച്ചൻ (68) എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പുനലൂർ കോടതിയിൽ ഹാജരാക്കിയ ഇതുവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violationCrime NewsParole ArrestKevin Murder Case Verdict
News Summary - Two people arrested, including a suspect who was released on parole
Next Story