Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
cancel

പുനലൂർ: പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം നടത്തിയെന്ന കേസിൽ അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ വട്ടമൺ സ്വദേശി ജിഷ്ണു, നരിക്കൽ സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.

പൊലീസ് ഉദ്യോഗസ്ഥനായ ഗിരീഷും ഭാര്യയും രണ്ട് മക്കളും കഴിഞ്ഞ ദിവസം കാറിൽ നരിക്കല്ലിലെ ബന്ധുവീട്ടിൽ പോയപ്പോഴാണ് സംഭവം. നരിക്കല്ലിന് സമീപം ആക്രമികളുടെ വാഹനത്തെ ഗിരീഷ് ഓവർടേക്ക് ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന അഞ്ചംഗ സംഘം ബൈക്കിൽ പിന്തുടർന്ന് കാർ തടഞ്ഞു നിർത്തി ആക്രമിച്ചെന്നാണ് കേസ്.

ഗിരീഷിന്റെ ഭാര്യയെയും പെൺ മക്കളെയും ആക്രമിക്കാൻ ശ്രമിച്ചു. ബഹളം കേട്ട് ആളുകൾ എത്തിയതോടെ സംഘം കടന്നുകളഞ്ഞു. ഇപ്പോൾ പിടിയിലായവരും പിടികിട്ടാനുള്ളവരും മുമ്പും അടിപിടി കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

എസ്.എച്ച്.ഒ ടി. രാജേഷ്‌കുമാർ, എസ്.ഐ ഹരീഷ്, അജി സ്പെഷൽ ബ്രാഞ്ച് എസ്.ഐ സുരേഷ് കുമാർ, സി.പി.ഒമാരായ അജീഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two people arrested in the case of attacking a police officer and his family
Next Story