കള്ളനോട്ട് കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
text_fieldsപുനലൂർ: കള്ളനോട്ട് കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ആര്യങ്കാവ് കോട്ടവാസൽ ചാരുംമൂട് വീട്ടിൽ ഷിനു പുന്നൂസ് (36), ചെങ്ങന്നൂർ മുളക്കുഴ റിയാസ് മൻസിലിൽ സിയാദ് (33) എന്നിവരാണ് പിടിയിലായത്. ഷിനു അടൂർ പഴകുളത്ത് തുണിവ്യാപാരിയും സിയാദ് ചാരുംമൂട്ടിൽ പഴക്കട നടത്തുന്നയാളുമാണ്. ഇവരിൽനിന്ന് കള്ളനോട്ട് കണ്ടെടുത്തിട്ടിെല്ലന്ന് പൊലീസ് പറഞ്ഞു.
ഈ കേസിൽ ആര്യങ്കാവ് കരിമ്പിൻതോട്ടം പുതുവേലിൽ വീട്ടിൽ മത്തായി സാമുവേൽ, 16ഏക്കറിൽ പുതുപ്പറമ്പിൽ വീട്ടിൽ ഡേവിഡ് ജോർജ് എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. തെന്മല ബിവറേജിൽ നൂറ് രൂപയുടെ ആറ് നോട്ടുമായി മദ്യം വാങ്ങാനുള്ള ശ്രമത്തിനിടെ ഡേവിഡ് ജോർജാണ് ആദ്യം അറസ്റ്റിലായത്.
ഇയാൾക്ക് കള്ളനോട്ട് ലഭിച്ചത് സംബന്ധിച്ച അന്വേഷണത്തിലാണ് മറ്റ് മൂന്നുപേരും പിടിയിലായത്. ഇവർ വലിയ റാക്കറ്റിന്റെ ഭാഗമാണെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. ഇരുവെരയും കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

