Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightവ്യാ​പാ​രി​യെ...

വ്യാ​പാ​രി​യെ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു

text_fields
bookmark_border
വ്യാ​പാ​രി​യെ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു
cancel
camera_alt

പരിക്കേറ്റ വിഷ്​ണു

പു​ന​ലൂ​ർ: രാ​ത്രി ക​ട​യ​ട​ച്ച്​ ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​യ വ്യാ​പാ​രി​യെ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു. കൈ​ക്കും മ​റ്റും സാ​ര​മാ​യി പ​രി​ക്കേ​റ്റ ചാ​ലി​യ​ക്ക​ര​യി​ലെ സ്​​റ്റേ​ഷ​ന​റി വ്യാ​പാ​രി എ​സ്​​റ്റേ​റ്റ് ക്വാ​ർ​ട്ടേ​ഴ്സി​ൽ വി​ഷ്ണു​വി​നെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ക​ല​യ​നാ​ട്- ചാ​ലി​യ​ക്ക​ര പാ​ത​യി​ൽ എ​ൽ.​സി.​പി​ക്ക് അ​ടു​ത്തു​െ​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കു​ട്ടി​ക​ളു​മൊ​ത്ത്​ കൂ​ട്ട​മാ​യി​വ​ന്ന പ​ന്നി​ക​ൾ ബൈ​ക്കി​ന് കു​റു​കെ ചാ​ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ന്നി​യെ ഇ​ടി​ച്ച് ബൈ​ക്ക് മ​റി​യു​ക​യും ചെ​യ്തു. പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു ബൈ​ക്ക് യാ​ത്രി​ക​നാ​ണ്​ വി​ഷ്ണു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

പ​ന്നി​ക്കൂ​ട്ട​ത്തെ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ പു​ലി​യെ ക​ണ്ടി​രു​ന്നു. മു​മ്പും ഈ ​പാ​ത​യി​ൽ സ​മാ​ന​രീ​തി​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന പ​ന്നി​യ​ട​ക്കം കാ​ട്ടു​മൃ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punalurwild Animal Attack
Next Story