എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പുനലൂർ: ബംഗളൂരിൽ നിന്ന് കാറിൽ കൊണ്ടുവന്ന 25 ഗ്രാം എം.ഡി.എം.എയുമായി ആര്യങ്കാവിൽ മൂന്ന് പേരെ കൊല്ലം റൂറൽ ഡാൻസാഫ് ടീമും തെന്മല പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ചിതറ കല്ലുവെട്ടാൻകുഴി ഷൈമാ മൻസിലിൽ എൻ. മുഹമ്മദ് അനസ് (26), ചിതറ മുള്ളിക്കാട് കെ.പി ഹൗസിൽ കെ. മുഹമ്മദ് അസ്ലം (24), ചിതറ കല്ലുവെട്ടാൻകുഴി ഹൈദർ മൻസിലിൽ എൻ. ഹൈദരലി ( 29) എന്നിവരാണ് പിടിയിലായത്.
സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് സ്ഥിരമായി എം.ഡി.എം.എ , കഞ്ചാവ് തുടങ്ങിയ മാരക മയക്കു മരുന്നുകൾ വില്പന നടത്തി വന്നിരുന്ന പ്രതികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം എന്നിവരെ ഒരു മാസം മുമ്പ് കഞ്ചാവുമായി കടയ്ക്കൽ പൊലീസ് പിടികൂടി കേസ് എടുത്തിരുന്നു. പരിശോധനയ്ക്കായി ഇവരുടെ വാഹനം തടഞ്ഞു നിർത്തുമ്പോൾ സ്ഥിരമായി മുഖ്യമന്ത്രിക്ക് പരാതി നൽകി പൊലീസിനെ പ്രതിരോധത്തിൽ ആക്കാൻ ശ്രമിച്ചു വരികയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു.
റൂറൽ ഡാൻസാഫ് എസ്.ഐ മാരായ ജ്യോതിഷ് ചിറവൂർ, ബിജു ഹക്ക്, പൊലീസുകാരായ സജുമോൻ, ദിലീപ്, അഭിലാഷ് വിപിൻ ക്ലീറ്റസ് തെന്മല എസ്.എച്ച്. ഒ പുഷ്പകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

