മയക്കുഗുളികകളുമായി മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsമയക്കുഗുളികകളുമായി പുനലൂർ എക്സൈസ് സി.ഐയും സംഘവും അറസ്റ്റ് ചെയ്തവർ
പുനലൂർ: ഓട്ടോയിൽ കടത്തിവന്ന 50 മയക്കുഗുളികകളുമായി മൂന്ന് യുവാക്കളെ പുനലൂർ എക്സൈസ് സർക്കിൾ ഓഫിസ് സംഘം അറസ്റ്റ് ചെയ്തു.
വിളക്കുടി കരിക്കത്ത് പുത്തൻവീട്ടിൽ സനു സാബു, മണ്ണാകുഴി ചിറയിൽ പുത്തൻവീട്ടിൽ വിനീത്, ചരുവിളവീട്ടിൽ ആദിഷ് എന്നിവരാണ് പിടിയിലായത്.
വിനീതിെൻറ ഓട്ടോയിൽ ഗുളിക കടത്തുന്നതിനിടെ പുനലൂർ പൈനാപ്ൾ ജങ്ഷനിൽ നിന്നാണ് പിടിയിലായത്. ഇതിൽ സനു സാബു മുമ്പ് കഞ്ചാവ് കടത്തുകേസിലെ പ്രതിയാണ്.
സർക്കിൾ ഇന്സ്പെക്ടർ ബി. നിസാമുദീൻ, പ്രിവൻറിവ് ഓഫിസർ വൈ. ഷിഹാബുദീൻ, സി.എ.ഓമാരായ അശ്വന്ത്സുന്ദരം, ഷാജി, വിഷ്ണു, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഗുളിക പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

