Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കല്ലടയാറ്റിൽ കുത്തൊഴുക്കിൽപെട്ട യുവാവിനെ അഗ്നിശമനസേന രക്ഷിച്ചു
text_fieldsbookmark_border
Representative Image
പുനലൂർ: കല്ലടയാറ്റിൽ കുത്തൊഴുക്കിൽപെട്ട യുവാവിനെ പുനലൂർ അഗ്നിശമന വിഭാഗം സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് തൂക്കുപാലത്തിന് സമീപം കല്ലടയാറ്റിൽ അജ്ഞാതൻ ഒഴുക്കിൽപെട്ട് ആറ്റിലേക്ക് ചരിഞ്ഞു കിടന്ന മുളങ്കാട്ടിൽ കുടുങ്ങിയത്. ഇത് കണ്ടെത്തിയ എൻ.എസ്.എസ് താലൂക്ക് യൂനിയൻ ജീവനക്കാർ വിവരം നിലയത്തിൽ അറിയിച്ചു. അസിസ്റ്റൻറ് ഓഫിസർ എ. നസീറിെൻറ നേതൃത്വത്തിലുള്ള സംഘം സാഹസികമായി യുവാവിനെ രക്ഷപ്പെടുത്തി പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സീനിയർ ഫയർ ഓഫിസർ എസ്.ആർ . മുരളീധരക്കുറുപ്പ് , ഫയർ ഓഫിസർ വി.ജി. അനുമോൻ, എസ്. അനിൽകുമാർ, ആർ. ശരത്, സോബേഴ്സ്, എ. അനൂപ്, എ. ഉവൈസ്, അഖിൽ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Next Story

