റിമാൻഡ് പ്രതി കൈവിലങ്ങ് കൊണ്ട് വാദിയുടെ തല ഇടിച്ചുപൊട്ടിച്ചു
text_fieldsപുനലൂർ: ഗുണ്ടാ ആക്ട് പ്രകാരം റിമാൻഡിലുള്ള പ്രതിയെ കോടതിയിലെത്തിച്ച് മടങ്ങുമ്പോൾ കൈവിലങ്ങ് കൊണ്ട് വാദിയുടെ തല ഇടിച്ചുപൊട്ടിച്ചു. പുനലൂർ ചെമ്മന്തൂരിലായിരുന്നു സംഭവം. ഗുണ്ടാ ആക്ട് പ്രകാരം വിയൂർ ജയിലിൽ കഴിയുന്ന പുനലൂർ സ്വദേശി ആലുവ ഷാനവാസാണ് വാദിയായ ഇളമ്പൽ സ്വദേശി താജുദീനെ ആക്രമിച്ചത്.
രണ്ട് പൊലീസുകാരുടെ അകമ്പടിയോടെ കൈവിലങ്ങിട്ടാണ് പ്രതിയെ കൊണ്ടുവന്നത്. പൊലീസുകാർ പ്രതിയെ ബലമായി പിടികൂടി ബസിൽ കയറ്റിക്കൊണ്ടുപോയി. ആക്രമണം സംബന്ധിച്ച് പുനലൂർ പൊലീസിൽ അറിയിച്ചതുമില്ല.
താജുദ്ദീൻ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടശേഷം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. താജുദിനെ മുമ്പ് ആക്രമിച്ച ഉൾപ്പെടെ കേസ് പരിഗണിച്ചാണ് ഷാനവാസിനെ ഗുണ്ടാ നിയമപ്രകാരം ജയിലിലാക്കിയത്. ഇപ്പോഴത്തെ ആക്രമത്തിനും പൊലീസ് കേസെടുത്തു. ഉടൻതന്നെ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

