Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightടാങ്കർ മറിഞ്ഞു; റബർ...

ടാങ്കർ മറിഞ്ഞു; റബർ തോട്ടത്തിലൂടെ പാലൊഴുകി

text_fields
bookmark_border
rubber estate milk
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ ക​ല​യ​നാ​ട് റ​ബ​ർ​തോ​ട്ട​ത്തി​ലേ​ക്ക് മ​റി​ഞ്ഞ പാ​ൽ​ടാ​ങ്ക​ർ

പു​ന​ലൂ​ർ: പാ​ൽ ക​യ​റ്റി​വ​ന്ന ടാ​ങ്ക​ർ റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് മ​റി​ഞ്ഞു. ടാ​ങ്ക​ർ പൊ​ട്ടി പാ​ൽ മു​ഴു​വ​നും തോ​ട്ട​ത്തി​ലൂ​ടെ ഒ​ഴു​കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ക​ല​യ​നാ​ട് താ​മ​ര​പ​ള്ളി വ​ള​വി​ലാ​ണ് അ​പ​ക​ടം.

തെ​ങ്കാ​ശി​യി​ൽ​നി​ന്ന് കാ​യം​കു​ള​ത്തേ​ക്ക് പാ​ലു​മാ​യി വ​ന്ന ടാ​ങ്ക​റാ​ണ് വ​ള​വ് തി​രി​യ​വെ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ട​ത്തി​ലേ​ക്ക് മ​റി​ഞ്ഞ​ത്. തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന റ​ബ​ർ മ​ര​ങ്ങ​ളും ന​ശി​പ്പി​ച്ചാ​ണ് ലോ​റി താ​ഴേ​ക്ക് പോ​യ​ത്.

തോ​ട്ട​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള കൈ​തോ​ടി​നോ​ട് ചേ​ർ​ന്ന് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു​നി​ന്നു. മൂ​ന്നു അ​റ​ക​ളി​ലാ​യി 12000 ലി​റ്റ​ർ പാ​ലു​ണ്ടാ​യി​രു​ന്നു. ഡ്രൈ​വ​ർ തെ​ങ്കാ​ശി സ്വ​ദേ​ശി മാ​രി​മു​ത്ത് ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 26ന് ​ഈ സ്ഥ​ല​ത്ത് അ​രി​ക​യ​റ്റി വ​ന്ന ലോ​റി മ​റി​ഞ്ഞി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ കൊ​ടു​വ​ള​വും ഇ​റ​ക്ക​വു​മാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milkaccident
News Summary - Tanker capsizes; Milk flowed through the rubber plantation
Next Story