കുംഭാവുരുട്ടി വിനോദസഞ്ചാര കേന്ദ്രം നവീകരിക്കാൻ നടപടി
text_fieldsഅച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടം
പുനലൂർ: കിഴക്കൻ മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അച്ചൻകോവിൽ കുംഭാവുരുട്ടി, മണലാർ ജലപാതങ്ങൾ നവീകരിക്കാൻ വനംവകുപ്പ് നടപടിയായി.
അടുത്ത സീസണിൽ ഈ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറക്കാൻ കഴിയുന്നവിധത്തിൽ നവീകരണം നടത്തും. ഇതിനായി 14.275 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി കരാർ ക്ഷണിച്ചു. അടുത്തടുത്തായുള്ള വെള്ളച്ചാട്ടങ്ങളും പ്രവേശന കവാടവും ആകർഷകമാക്കും. മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഇവിടേക്കുള്ള യാത്ര അപകടരഹിതമാക്കാനും ആളുകൾക്ക് പ്രാഥമിക സൗകര്യത്തിനും നടപടികളുമുണ്ട്.
മൂന്നുവർഷം മുമ്പ് പ്രളയത്തിൽ കുംഭാവുരുട്ടിയിൽ വലിയ നാശങ്ങൾ നേരിട്ടിരുന്നു. ഇത് പരിഹരിക്കാൻ കഴിയാത്തതിനാൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനനഷ്ടം നേരിട്ടിരുന്നു. ഇവിടെ ഗൈഡുകളായും മറ്റും ജോലി ചെയ്തിരുന്ന നിരവധിയാളുകൾക്ക് തൊഴിലില്ലാത്ത അവസ്ഥയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

