കോഴിത്തീറ്റയുടെ മറവിൽ കേരളത്തിലേക്ക് റേഷനരി കടത്ത്; തമിഴ്നാട്ടിൽനിന്ന് കടത്തിയ 10 ടൺ റേഷനരി പിടികൂടി
text_fieldsകേരളത്തിലേക്ക് കൊണ്ടുവന്ന തമിഴ്നാട് റേഷനരി
പുനലൂർ: കോഴിത്തീറ്റയുടെ മറവിൽ പുളിയറ വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 10 ടൺ തമിഴ്നാട് റേഷനരി പിടികൂടി. ഡ്രൈവറെയും ലോറിയും തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടയനല്ലൂർ ഭാഗത്ത് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് അരി പിടികൂടിയത്. ലോറി ഡ്രൈവർ നാഗർകോവിൽ വെമ്പുവിള ബാലപ്പള്ളം സ്വദേശി അശോക് (34) അറസ്റ്റിലായി.
കേരളത്തിലെ അരി മില്ലുകളിലേക്ക് കൊണ്ടുവന്നതാണിത്. തമിഴ്നാട്ടിൽ സൗജന്യമായി ലഭിക്കുന്ന റേഷൻ അരി കുറഞ്ഞവിലക്ക് വാങ്ങി കേരളത്തിലെ മില്ലുകളിൽ എത്തിക്കുന്നത് പതിവാണ്. ഇത്തരത്തിൽ റേഷനരി കടുത്തുന്നത് തടയാൻ തമിഴ്നാട്-കേരള സിവിൽ സപ്ലൈസ് അധികൃതർ അടുത്തിടെ തെങ്കാശിയിൽ യോഗം ചേർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്യങ്കാവ്, കഴുതുരുട്ടി എന്നിവിടങ്ങളിലുള്ള റേഷനരി കടത്ത് സംഘത്തെ കുറിച്ചും തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

