Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightഅച്ചൻകോവിലിലെ...

അച്ചൻകോവിലിലെ അരിഷ്ടക്കട സ്ത്രീകൾ പൂട്ടിച്ചു

text_fields
bookmark_border
അച്ചൻകോവിലിലെ അരിഷ്ടക്കട സ്ത്രീകൾ പൂട്ടിച്ചു
cancel
camera_alt

അ​ച്ച​ൻ​കോ​വി​ലി​ൽ പൂ​ട്ടി​ച്ച അ​രി​ഷ്ട​ക്ക​ട​ക്ക് മു​ന്നി​ൽ സ്ത്രീ​ക​ൾ പ്ര​തി​ഷേ​ധി​ക്കു​ന്നു

പു​ന​ലൂ​ർ: അ​ധി​കൃ​ത​ർ കൈ​യൊ​ഴി​ഞ്ഞെ​ങ്കി​ലും അ​ച്ച​ൻ​കോ​വി​ലി​ൽ കു​ട്ടി​ക​ളെ​പ്പോ​ലും ല​ഹ​രി​ക്ക് അ​ടി​മ​യാ​ക്കു​ന്ന അ​രി​ഷ്ട​ക്ക​ട സ്ത്രീ​ക​ൾ പൂ​ട്ടി​ച്ചു. ഒ​രു​വ​ർ​ഷ​മാ​യി പ​ഞ്ചാ​യ​ത്ത്, എ​ക്സൈ​സ് ലൈ​സ​ൻ​സോ​ടെ അ​ധി​കൃ​ത​രു​ടെ മൂ​ക്കി​ന് മു​ന്നി​ൽ ‘ആ​ന​മ​യ​ക്കി’ അ​രി​ഷ്ടം വി​റ്റി​രു​ന്ന ക​ട​യാ​ണ് ബു​ധ​നാ​ഴ്ച ആ​ദി​വാ​സി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം പൂ​ട്ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ദി​വാ​സി കോ​ള​നി​യി​ലെ സ്ത്രീ​ക​ളു​ടെ സം​ഘം അ​രി​ഷ്ട​ക്ക​ട​ക്കെ​തി​രെ ഇ​വി​ടു​ള്ള എ​ക്സൈ​സ് ചെ​ക്​​പോ​സ്റ്റി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, ലൈ​സ​ൻ​സോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​രി​ഷ്ട​ക്ക​ട​ക്കെ​തി​രെ ത​ങ്ങ​ൾ​ക്ക് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് എ​ക്സൈ​സും പൊ​ലീ​സും സ്വീ​ക​രി​ച്ച​ത്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് നീ​തി ല​ഭി​ക്കി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ സ​മ​ര​ക്കാ​ർ ഷ​ട്ട​ർ താ​ഴ്ത്തി ക​ട പൂ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന അ​രി​ഷ്ടം ഉ​ട​മ തി​രി​കെ​കൊ​ണ്ടു​പോ​യി. ഇ​നി ഈ ​ക​ട തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. അ​രി​ഷ്ട​ക്ക​ട​ക്ക് ന​ൽ​കി​യ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യാ​നും മ​റ്റു​ന​ട​പ​ടി​ക്കു​മാ​യി പൊ​ലീ​സ്, എ​ക്സൈ​സ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsShopAchankovilWomen
Next Story