Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightപുനലൂർ നഗരസഭ: സബീന...

പുനലൂർ നഗരസഭ: സബീന സുധീർ വൈസ്ചെയർപേഴ്സൺ

text_fields
bookmark_border
പുനലൂർ നഗരസഭ: സബീന സുധീർ വൈസ്ചെയർപേഴ്സൺ
cancel
camera_alt

സ​ബി​ന സു​ധീ​ർ

പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ വൈ​സ്ചെ​യ​ർ​പേ​ഴ്സ​ണാ​യി സി.​പി.​ഐ​യി​ലെ സ​ബീ​ന സു​ധീ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. യു.​ഡി.​എ​ഫ് വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ച​തി​നാ​ൽ ഏ​തി​രി​ല്ലാ​തെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

ന​ഗ​ര​സ​ഭ​യി​ലെ ഹൈ​സ്കൂ​ൾ വാ​ർ​ഡ് കൗ​ൺ​സി​ല​റാ​ണ് സ​ബീ​ന സു​ധീ​ർ. സി.​പി.​എ​മ്മി​ലെ സു​ശീ​ല രാ​ധാ​കൃ​ഷ്ണ​ൻ എ​ൽ.​ഡി.​എ​ഫ് ധാ​ര​ണ​പ്ര​കാ​രം ക​ഴി​ഞ്ഞ​മാ​സം രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

35 അം​ഗ കൗ​ൺ​സി​ലി​ൽ എ​ൽ.​ഡി.​എ​ഫി​ന് 20 ഉം ​യു.​ഡി.​എ​ഫി​ന് 15ഉം ​കൗ​ൺ​സി​ല​ർ​മാ​രാ​ണു​ള്ള​ത്. എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ എം.​എ. രാ​ജ​ഗോ​പാ​ൽ, സു​ശീ​ല രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ സ​ബീ​ന​യെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞ​ടു​ത്തു. പു​ന​ലൂ​ർ ടി​മ്പ​ർ സെ​യി​ൽ​സ് ഡി.​എ​ഫ്.​ഒ അ​നി​ൽ ആ​ൻ​റ​ണി വ​ര​ണാ​ധി​കാ​രി​യാ​യി. അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​രാ​ജ​ശേ​ഖ​ര​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​ഭാ​ഷ് ജി. ​നാ​ഥ്, വി. ​ഓ​മ​ന​കു​ട്ട​ൻ, കൗ​ൺ​സി​ല​ർ ഗ്രേ​സി ജോ​ൺ, ജെ. ​ഡേ​വി​ഡ്, സെ​ക്ര​ട്ട​റി ജി. ​രേ​ണു​കാ​ദേ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punalursabeena sudheermunicipal chairperson
Next Story