Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightമാതൃക ആശുപത്രിയുടെ...

മാതൃക ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി

text_fields
bookmark_border
Punalur Taluk Hospital
cancel
camera_alt

പു​ന​ലൂ​ർ താ​ലൂ​ക്കാശു​പ​ത്രി​യി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന

പു​ന​ലൂ​ർ: രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ പു​ന​ലൂ​ർ താ​ലൂ​ക്കാശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി. പ​രാ​തി​യെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ആ​ശു​പ​ത്രി​യി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി. ശൂ​ചീ​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​യെ തു​ട​ർ​ന്ന് ര​ണ്ട് താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തി.

അ​ടു​ത്തി​ടെ ചു​മ​ത​ല​യേ​റ്റ സൂ​പ്ര​ണ്ട് ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ അ​വ​ധി​യി​ലാ​ണ്. പ​ക​രം ചു​മ​ത​ല മ​റ്റൊ​രു ഡോ​ക്ട​ർ​ക്ക് ന​ൽ​കി​യെ​ങ്കി​ലും പ​ല​രം​ഗ​ത്തും പാ​ക​പ്പി​ഴ​ക​ൾ ഉ​ണ്ടാ​കു​ന്ന​തോ​ടെ പ​രാ​തി വ്യാ​പ​ക​മാ​യി.

ഒ.​പി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തും രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​സു​ജാ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി ശു​ചീ​ക​ര​ണം ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ച് അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ചു​മ​ത​ല​യു​ള്ള​വ​രി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണ​വും​തേ​ടി. ആ​ശു​പ​ത്രി​യി​ലെ ശു​ചീ​ക​ര​ണം അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​രു​വി​ട്ടു വീ​ഴ്ച​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​ർ.​എം.​എ​യേ​യും സു​പ്ര​ണ്ടി​നേ​യും അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ക​ത്ത് ന​ൽ​കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​മാ​ൻ ഡി. ​ദി​നേ​ശ​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വ​സ​ന്ത ര​ഞ്ജ​ൻ, എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ ബി​നോ​യ് രാ​ജ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inspectionpunalur taluk hospital
News Summary - Punalur Taluk Hospital
Next Story