പോക്സോ: മൊബൈൽഫോൺ കട ഉടമ പിടിയിൽ
text_fieldsമുഹമ്മദ് റാഫി
പുനലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൊബൈൽഷോപ് ഉടമയെ പുനലൂർ പൊലീസ് അറസ്റ്റുചെയ്തു. പുനലൂർ പോസ്റ്റ് ഓഫിസ് ജങ്ഷനിൽ മൊബൈൽഷോപ് നടത്തുന്ന പുനലൂർ ശിവൻകോവിലിന് സമീപം ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് റാഫിയാണ് പിടിയിലായത്. കടയിൽ മൊബൈൽ നന്നാക്കാൻ വന്ന 17കാരിയെ സ്നേഹംനടിച്ച് കഴിഞ്ഞ മാസം സ്വന്തം കാറിൽക്കൊണ്ടുപോയി കൊട്ടാരക്കരയിലുള്ള ലോഡ്ജിൽവെച്ച് പീഡിപ്പിച്ചതായാണ് കേസ്. തുടർന്ന് പുനലൂർ പൊലീസ് പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. റൂറൽ എസ്.പി സാബു മാത്യുവിന്റെ നിർദേശാനുസരണം പുനലൂർ ഡിവൈ.എസ്.പി ബിജു വി. നായർ, ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ ഷാജഹാൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

