വെള്ളവും വെളിച്ചവുമില്ല; ഉറുകുന്നിലെ ശൗചാലയം അടഞ്ഞുതന്നെ
text_fieldsപുനലൂർ: ദേശീയപാതയിലെ യാത്രക്കാരുടെ സൗകര്യാർഥം ഉറുകുന്ന് ജങ്ഷനിൽ നിർമിച്ച ശൗചാലയം വൈദ്യുതിയും വെള്ളവും ലഭിക്കാത്തതിനാൽ തുറക്കാനാകുന്നില്ല. തമിഴ്നാട്ടിലേക്ക് പോയിവരുന്ന ബസുകളിലെ യാത്രക്കാരടക്കം ആഹാരം കഴിക്കാൻ ഉറുകുന്ന് ജങ്ഷനിലാണ് ഇറങ്ങാറുള്ളത്. ഈ യാത്രക്കാർ പ്രാഥമികാവശ്യങ്ങൾ പാതയോരത്ത് ആറ്റ് തീരത്താണ് നിർവഹിക്കുന്നത്.
കടുത്ത ദുർഗന്ധവും കല്ലടയാറ്റിലെ വെള്ളം ദുശിക്കുന്നതിനും ഇടയാക്കുന്നതായി നാട്ടുകാരടക്കം നിരന്തരം പരാതി ഉന്നയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് വനംവകുപ്പ് രണ്ടേകാൽ ലക്ഷം രൂപ മുടക്കി ആറ്റുതീരത്ത് മൂന്ന് മുറികളുള്ള ശൗചാലയം നിർമിച്ചത്.
എന്നാൽ ഇതിനുള്ളിൽ വൈദ്യുതീകരണത്തിനും പബ്ലിങ്ങിനും മൂന്നുതവണ കരാർ ക്ഷണിച്ചിട്ടും ആരും ഏറ്റെടുക്കാൻ തയാറായില്ല. ഇതുകാരണം ശൗചാലയം തുറന്നുകൊടുക്കാനാകുന്നില്ല. തുക കുറവായതിനാലാണ് ആരും കരാർ ഏറ്റെടുക്കാത്തതത്രെ. ഒരു തവണകൂടി കരാർ ക്ഷണിച്ച് ശൗചാലയം തുറക്കാനുള്ള നടപടി ഉണ്ടാകുമെന്നാണ് വനപാലകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

