Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightപുനലൂർ...

പുനലൂർ താലൂക്കാശുപത്രിയിൽ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം ഉടൻ; പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി

text_fields
bookmark_border
punalur taluk hospital old building
cancel
camera_alt

പുനലൂർ താലൂക്കാശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു

പുനലൂർ: പുനലൂർ താലൂക്കാശുപത്രിയിലെ പുതിയ പത്തുനില മന്ദിരത്തിലേക്ക് ചികിത്സയും മറ്റും മാറ്റുന്നതിെൻറ മുന്നോടിയായി പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. കിഫ്ബിയിൽനിന്ന്​ 69 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടം അടുത്തുതന്നെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടെ താലൂക്കാശുപത്രി ജനറൽ ആശുപത്രി പദവിയിലേക്ക് ഉയർത്തുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജില്ലയിലെതന്നെ പ്രധാന സർക്കാർ ആശുപത്രിയായി മാറുന്ന താലൂക്കാശുപത്രിയിൽ കൂടുതൽ രോഗികൾ എത്തുന്നതോടെയുള്ള തിരക്കും മറ്റ്​ അസൗകര്യങ്ങളും പരിഗണിച്ചാണ്​ പുതിയ കെട്ടിടത്തിെൻറ മുന്നിലുള്ള പഴയ കെട്ടിടങ്ങൾ പലതും പൊളിച്ചുമാറ്റുന്നത്.

ഇതിൽ പല കെട്ടിടങ്ങളും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് അടക്കം വൻതുക മുടക്കി അടുത്തകാലങ്ങളിൽ നിർമിച്ചവയുമാണ്. എന്നാൽ, പുതിയ മന്ദിരം വന്നതോടെ ഈ പഴയ പല കെട്ടിടങ്ങളുടെ ആവശ്യമില്ലാതായി. കൂടാതെ ആശുപത്രി പരിസരവും സൗന്ദര്യവത്​കരിക്കുന്നതിനും പഴയ കെട്ടിടങ്ങൾ പലതും അസൗകര്യം സൃഷ്​ടിക്കുന്നതും പരിഗണിച്ച് ആരോഗ്യവകുപ്പിെൻറ അനുമതിയോടെയാണ്​ ഇവ നീക്കം ചെയ്യുന്നത്. നേരത്തേ ഉണ്ടായിരുന്ന പ്രസവവാർഡ്, ഓഫിസ് അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കി.

ആശുപത്രിയുടെയും ഓഫിസി​െൻറയും പ്രവർത്തനം ഒരുവിധത്തിലും തടസ്സമാകാത്തനിലയിലാണ് പൊളിക്കുന്നതുൾപ്പെടെ പണികൾ പുരോഗമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punalur taluk hospitalbuilding inauguration
News Summary - New building at Punalur Taluk Hospital to be inaugurated soo
Next Story