എൻ.ഡി.എ പ്രചാരണ വാഹനത്തിനുനേരെ പുളിയറയിൽ ആക്രമണം; അഞ്ചുപേർ പിടിയിൽ
text_fieldsആര്യങ്കാവിൽ നിന്നുള്ള എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിലെ സാമഗ്രികൾ പുളിയറയിൽ നശിപ്പിച്ച നിലയിൽ
പുനലൂർ: ആര്യങ്കാവിൽനിന്ന് അച്ചൻകോവിലിൽ പ്രചാരണത്തിനുശേഷം മടങ്ങിയ എൻ.ഡി.എ സംഘത്തിനുനേരെ തമിഴ്നാട്ടിലെ പുളിയറയിൽ ആക്രമണം.
ഡി.എം.കെ പ്രാദേശിക നേതാവിെൻറ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തെ ചെങ്കോട്ട സി.ഐയും സംഘവും അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ പുളിയറ പെട്രോൾ പമ്പിന് സമീപമാണ് ആക്രമണമുണ്ടായത്.
എൻ.ഡി.എയുടെ കഴുതുരുട്ടി വാർഡ് സ്ഥാനാർഥിയും ബി.ജെ.പി സംസ്ഥാന സമിതി അംഗവുമായ മാമ്പഴത്തറ സലീമും സംഘവുമാണ് ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിലിലുള്ള രണ്ട് വാർഡുകളിൽ പ്രചാരണത്തിെനത്തിയത്.
തമിഴ്നാട്ടിലൂടെ മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. സലീം കടന്നുവന്നതിന് പിന്നാലെ എത്തിയ പ്രചാരണത്തിലുള്ള തുറന്ന ജീപ്പ് അഞ്ചംഗസംഘം തടഞ്ഞുനിർത്തി ബാനറുകളും മറ്റും നശിപ്പിച്ചു. കൂടാതെ ജീപ്പിലുണ്ടായിരുന്നവരെ ആക്രമിക്കാനും ശ്രമിച്ചു. സംഭവം അറിഞ്ഞ ഉടൻ തെന്മല പൊലീസ് പുളിയറ പൊലീസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഡി.എം.കെയുടെ പ്രാദേശിക നേതാവ് രവിശങ്കറിെൻറ നേതൃത്വത്തിലായിരുന്നു ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

