മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു
text_fieldsകൊല്ലം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി എം. മുകേഷ് പുനലൂർ നെല്ലിപ്പള്ളി
ഗവ. പോളിടെക്നിക്കിൽ വിദ്യാർഥികളോട് വോട്ട് അഭ്യർഥിക്കുന്നു
പുനലൂര്‍: കൊല്ലം ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി എം. മുകേഷിന്റെ പ്രചാരണപരിപാടികള്‍ക്ക് പുനലൂരില്‍ തുടക്കമായി. രാവിലെ മണ്ഡലത്തിലെത്തിയ മുകേഷ് ചെമ്മന്തൂർ, മാർക്കറ്റ് ജങ്ഷന്, ടി.ബി ജങ്ഷൻ, നെല്ലിപ്പള്ളി പോളിടെക്നിക് കോളജ്, എസ്.എൻ. കോളജ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പര്യടനം നടത്തി. ലോക്സഭാ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചതല്ല. കലാപരമായി രാഷ്ട്രീയത്തെ കൈകാര്യം ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
ശക്തമായ ശബ്ദം ഡൽഹിയിൽ ഉണ്ടാകണം. നിലവിലെ സാഹചര്യത്തില്‍ അത് കേരളത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെന്നും മുകേഷ് പറഞ്ഞു. ഇതിനായി ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. ചെമ്മന്തൂരില്നിന്ന് ഇരുചക്രവാഹന റാലികളുടെയാണ് വിവിധ ഭാഗങ്ങളിലേക്ക് എത്തിയത്. പുനലൂര്‍ നഗരസഭയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സൺ കെ. പുഷ്പലതയെ മുകേഷ് നേരിട്ടുകണ്ട് അഭിനന്ദിച്ചു.

