ട്രെയിനിൽ മൊബൈൽ ഫോൺ മോഷണം; യുവാവ് പിടിയിൽ
text_fieldsഅജ്മൽ
പുനലൂർ: ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ കവരുന്ന പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പാവറട്ടി സ്വദേശി അജ്മൽ (26)ആണ് പിടിയിലായത്. കഴിഞ്ഞ രാത്രി പാലരുവി ട്രെയിനിൽ തെങ്കാശി സ്വദേശിയായ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കവേയാണ് പിടിയിലായത്.
അഞ്ചൽ, ഓയൂർ എന്നിവിടങ്ങളിൽ പ്രതി വാടകക്ക് താമസിച്ച് മോഷണം നടത്തി വരികയായിരുന്നു. മോഷണ മുതൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഷോപ്പുകളിലാണ് വിൽക്കുന്നത്. വിവിധയിടങ്ങളിൽനിന്ന് മൂന്ന് വിവാഹവും കഴിച്ചിട്ടുണ്ട്. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ ചന്ദ്രബാബു, മനു, ഷമീർ, വിനോദ് കുമാർ, പ്രേംകുമാർ, അരുൺ മോഹൻ എന്നിവരടങ്ങിയ പ്രേത്യേക സ്ക്വാഡ് രൂപവത്കരിച്ചാണ് പ്രതിയെ വലയിലാക്കിയത്.

