Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുനലൂരിൽ 'ആന വണ്ടി' മോഷ്ടിച്ചു കടത്തിയയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel

പുനലൂർ (കൊല്ലം): കെ.എസ്.ആർ.ടി.സി ബസ് രാത്രിയിൽ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയ യുവാവിനെ പുനലൂർ പൊലീസ് ​കൈയോടെ പൊക്കി. വ്യാഴാഴ്ച രാത്രി 11.30 ടെയാണ് പുനലൂരിൽ ഡിപ്പോയിലെ ഓർഡിനറി ബസ് കടത്തിക്കൊണ്ടുപോയത്. ഇതുമായി ബന്ധപ്പെട്ട് ഒറ്റക്കൽ സ്വദേശി ബിനീഷ് കുമാർ ആണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്.

പുനലൂരിൽ നിന്നു കോക്കാട് വഴി തിരുവനന്തപുരത്തേക്കുള്ള വേണാട് ബസ് രാവിലെ സർവീസിനായി ഡിപ്പോക്ക് സമീപം ദേശീയപാതയോരത്ത് ഒതുക്കിയിട്ടിരിക്കുകയായിരുന്നു. ടി.ബി ജങ്ഷനിലേക്ക് ബസ് ഓടിച്ചു വരുമ്പോൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഹെഡ് ലൈറ്റ് ഇല്ലാതെ വന്ന ബസ് ഇവിടെ വാഹന പരിശോധനക്ക് ഉണ്ടായിരുന്ന പൊലീസ് സംഘം സംശയത്തെ തുടർന്ന് കൈ കാണിച്ചെങ്കിലും നിർത്തിയില്ല.

കുറച്ചു മുന്നോട്ട് പോയ ശേഷം ബസ് നിർത്തി പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ പൊലീസ് ഇയാളെ കീഴ്പ്പെടുത്തി ബസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man who stole KSRTC bus in Punalur was arrested
Next Story