Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊതുനിരത്തിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
text_fieldsbookmark_border
പുനലൂർ: പൊതുനിരത്തിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. കോക്കാട് അച്ചു വിലാസത്തിൽ അനിൽ (35) ആണ് പിടിയിലായത്. വെഞ്ചേമ്പ് പുത്തൻപുര ജങ്ഷനിൽ ബസ് കയറാൻ എത്തിയതായിരുന്നു യുവതി.
തൊട്ടുപിന്നാലെ ഇരുചക്രവാഹനത്തിൽ എത്തിയ ഇയാൾ യുവതിയെ കടന്നുപിടിച്ചു. യുവതി ബഹളംവെച്ചതോടെ ഇയാൾ വാഹനവുമായി കടന്നു. പുനലൂർ പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് അഞ്ചൽ, കുന്നിക്കോട് പൊലീസ് സംഘങ്ങളും സ്ഥലത്തെത്തി അന്വേഷണം നടത്തി.
തുടർന്ന് പൊലീസ് സംഘങ്ങൾ നടത്തിയ സംയുക്ത പരിശോധനയിൽ കോക്കാട് നിന്നും കുന്നിക്കോട് പൊലീസ് പിടികൂടി പുനലൂർ പൊലീസിന് കൈമാറി. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

