Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റേഷൻ സാധനങ്ങൾ കയറ്റിയ ലോറി മറിഞ്ഞു

text_fields
bookmark_border
റേഷൻ സാധനങ്ങൾ കയറ്റിയ ലോറി മറിഞ്ഞു
cancel

പുനലൂർ: റേഷൻ സാധനങ്ങളുമായി വന്ന ലോറി മറിഞ്ഞു. പുനലൂർ-മടത്തറ മലയോര ഹൈവേയിൽ അടുക്കളമൂല വളവിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.

പുനലൂർ വെയർ ഹൗസിൽ നിന്ന്​ അഞ്ചൽ, ചടയമംഗലം ഭാഗത്തേക്കുള്ള റേഷൻ സാധനങ്ങൾ കയറ്റിപ്പോയ വാഹനമാണ് അപകടത്തിലായത്. വളവ് തിരിയുമ്പോൾ നിയന്ത്രണം വിട്ട ലോറി പാതയിൽ തന്നെ മറിയുകയായിരുന്നു.

വണ്ടിയിലുണ്ടായിരുന്ന അരി, ഗോതമ്പ് തുടങ്ങിയ സാധനങ്ങൾ അധികവും ചാക്ക് പൊട്ടി പാതയിൽ വീണ് നശിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.

പുനലൂർ, പൊലീസ്, ഫയർഫോഴ്സ് എന്നിവരെത്തി ​െക്രയിനി​െൻറ സഹായത്താൽ അപകടത്തിലായ വാഹനം ഉയർത്തി. സ​െപ്ലെ ഓഫിസ് അധികൃതർ എത്തി ശേഷിക്കുന്ന സാധനങ്ങൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി.

ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്​ മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story