ലൈഫ് മിഷൻ ഫ്ലാറ്റുകൾ കൈമാറി
text_fieldsപുനലൂർ നഗരസഭയില ലൈഫ് പാർപ്പിട സമുച്ചയത്തിലെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള നറുക്കെടുപ്പ്
പുനലൂര്‍ : ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂരഹിത ഭവനരഹിതര്‍ക്കായി പുനലൂര്‍ പ്ലാച്ചേരിയില്‍ നിര്‍മിച്ച ഫ്ലാറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്കി. നഗരസഭ കോണ്‍ഫറന്‍സ് ഹാളിൽ ചെയര്‍പേഴ്സണ്‍ ബി. സുജാതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നറുക്കെടുപ്പിലൂടെയാണ് ഫ്ലാറ്റുകൾ അനുവദിച്ചത്.
നഗരസഭ ഉപാധ്യക്ഷന്‍ ഡി. ദിനേശന്, സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗുണഭോക്താക്കള്‍ നറുക്കെടുത്തു.
ഭിന്നശേഷിക്കാരായ ആറ് കുടുംബങ്ങള്‍ക്ക് താഴത്തെ നിലയില്‍ താമസിക്കുന്നതിന് സൗകര്യമൊരുക്കി. നിര്‍മാണം പൂര്‍ത്തീകരിച്ച ഫ്ലാറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന് ഏപ്രിൽ എട്ടിന് ഉദ്ഘാടനം ചെയ്തിരുന്നു. 44 കുടുംബങ്ങള്‍ക്ക് താമസ സൗകര്യമുണ്ട്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും തുമ്പൂര്‍മുഴി മാതൃകയിലുള്ള മാലിന്യ സംസ്കരണ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

