Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറി ഇടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
ലോറി ഇടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ഗുരുതര പരിക്ക്
cancel
camera_alt

ചരക്ക് ലോറി ബൈക്കിലിടിച്ചുണ്ടായ അപകടം

പുനലൂർ: ചരക്ക് ലോറി ബൈക്കിലിടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് ഗുരുതര പരിക്ക്. ആര്യങ്കാവ് ഡിപ്പോയിലെ ഡ്രൈവർ ചെങ്ങന്നൂർ സ്വദേശി രാജേന്ദ്രദാസിനാണ് (53) പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ആറരയോടെ ദേശീയപാതയിൽ ഇടപ്പാളയം പള്ളിമുക്കിലായിരുന്നു അപകടം. രാവിലെ ചെങ്ങന്നൂരിലെ വീട്ടിൽ നിന്നും ബൈക്കിൽ ഡ്യൂട്ടിക്ക്​ പോകുകയായിരുന്നു രാജേന്ദ്രദാസ്​.

തമിഴ്നാട്ടിൽനിന്ന്​ കേരളത്തിലേക്ക് ചരക്കുമായി വന്ന ലോറി തെറ്റായ ദിശയിലെത്തി ബൈക്കിലിടിച്ച ശേഷം പാതയുടെ സംരക്ഷണഭിത്തിയും തകർത്താണ് നിന്നത്. ലോറിക്കിടയിൽ കുടുങ്ങിയ രാജേന്ദ്രപ്രസാദിനെ പരിസരവാസികൾ രക്ഷപ്പെടുത്തി ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story