കാപ്പ: മൂന്നുപേരെ കരുതൽ തടങ്കലിലാക്കി
text_fieldsഷാനവാസ്, നിസാർ, ബിപിൻ ബേബി
പുനലൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നുപേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു തടങ്കലിലാക്കി. പുനലൂർ മുസാവരിക്കുന്ന് കാഞ്ഞിരംവിള വീട്ടിൽ ഷാനവാസ് (37), കാര്യറ ചരുവിള പുത്തൻവീട്ടിൽ നിസാറുദ്ദീൻ (37) എന്നിവരെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ പ്രകാരം) ഒരു വർഷത്തേക്കും കരവാളൂർ കുരിലും മുകൾ മുതിരവിള വീട്ടിൽ ബിപിൻ ബേബി (33)യെ മൂന്ന് മാസത്തേക്കും പുനലൂർ പൊലീസ് അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലടച്ചു.
പുനലൂർ പൊലീസ് ഇൻസ്പെക്ടറിന്റെയും കൊല്ലം റൂറൽ എസ്.പിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.