അച്ചൻകോവിലിൽ ആനക്കൊമ്പ് ഉപേക്ഷിച്ച നിലയിൽ
text_fieldsഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ആനക്കൊമ്പ്
പുനലൂർ: അച്ചൻകോവിലിൽ ആറ്റുതീരത്ത് ആനക്കൊമ്പ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കല്ലാർ റേഞ്ചിലെ തുളുമല സെക്ഷനിലെ ആറ്റുതീരത്താണ് പ്ലാസ്റ്റിക് ചാക്കിൽ ഒളിപ്പിച്ച നിലയിൽ ഒരു കൊമ്പ് കണ്ടെത്തിയത്. ഈ ഭാഗത്ത് മീൻ പിടിക്കാനെത്തിയ നാട്ടുകാരായ ചിലരാണ് കൊമ്പ് കണ്ടെത്തി വനപാcന്റീമീറ്റർ കനവും വരും.
സിമന്റ് പ്ലാസ്റ്റിക് ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു. അച്ചൻകോവിൽ വനത്തിൽ നിന്ന് വേട്ടയാടിയ ആനയുടെ കൊമ്പാണെന്ന് സംശയിക്കുന്നു. മറ്റൊരു കൊമ്പ് കണ്ടെത്താനായില്ല.
കൊമ്പ് കസ്റ്റഡിയിലെടുത്ത് കല്ലാർ റേഞ്ച് അധികൃതർ കേസെടുത്തു. കാണാതായ മറ്റൊരു കൊമ്പും കൊമ്പിന്റെ ഉറവിടവും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നതായി വനപാലകർ പറഞ്ഞു. അടുത്തകാലത്ത് അച്ചൻകോവിൽ ഡിവിഷനിലെ ഉൾവനത്തിൽ കാട്ടാനകളെ ചെരിഞ്ഞനിലയിൽ കണ്ടെത്തിയിരുന്നു