Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightചരക്കുലോറി ഇടിച്ചുകയറി...

ചരക്കുലോറി ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്കേറ്റു

text_fields
bookmark_border
accident 16621
cancel
camera_alt

ദേശീയപാതയിൽ ഉറുകുന്ന് ബഥേൽ ജങ്ഷനിൽ ചരക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടം

പുനലൂർ: പാതയോരത്തേക്ക് ചരക്കുലോറി ഇടിച്ചുകയറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് ആലംകുളം സ്വദേശി പനീർശെൽവമിനാണ്​ (52) പരിക്ക്. പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത 208ൽ ഉറുകുന്ന് ബഥേൽ ജങ്ഷന് സമീപം ചൊവ്വാഴ്ച പുലർച്ചയായിരുന്നു അപകടം.

ഇറക്കവും കൊടുംവളവുമായ ഈ ഭാഗത്ത് പാതയിലെ വഴുവഴുപ്പ് കാരണം ലോറി നിയന്ത്രണം വിട്ട് വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഒരു കിലോമീറ്ററോളം വരുന്ന ഇറക്കത്ത് ഡീസൽ ലാഭിക്കാൻ വാഹനങ്ങൾ ന്യൂട്രൽ ഗിയറിൽ വരുന്നതാണ് മിക്കപ്പോഴും അപകടങ്ങൾക്കിടയാക്കുന്നത്.

കൂടാതെ ടാറിങ്ങിലെ അപാകതമൂലം മഴയായാൽ ഈ ഭാഗത്ത് തെന്നൽ അനുഭവപ്പെടുന്നതും അപകടത്തിനിടയാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - goods truck accident in punalur
Next Story