വനത്തിൽ മാലിന്യം തള്ളിയവർ വാഹനവുമായി പിടിയിൽ
text_fieldsതെന്മല വനത്തിൽ മാലിന്യം തള്ളി സംഭവത്തിൽവനപാലകർ പിടുകൂടിയ മിനിലോറി
പുനലൂർ: തെന്മല വനത്തിൽ മാലിന്യം തള്ളിയ യുവാക്കളെ വനം അധികൃതർ പിടികൂടി. പത്തനാപുരം സ്വദേശികളായ ജയരാജ് (29), അഖിൽ(26) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയിൽ തെന്മല ഡാം റോഡിലെ ഒന്നാം വളവിൽ വനത്തിലാണ് തമിഴ്നാട്ടിലേക്ക് വന്ന മിനിലോറിയിൽ കൊണ്ടുവന്ന പച്ചക്കറി മാലിന്യം തള്ളിയത്.
പുനലൂർ ഭാഗങ്ങളിൽ നിന്ന് കടകളിലെ പച്ചക്കറി അവശിഷ്ടങ്ങൾ ചാക്കിൽകെട്ടി കൊണ്ടു വരികയായിരുന്നു. ഈ സമയം പെട്രോളിങ് കഴിഞ്ഞ് വന്ന റേഞ്ച് ഓഫിസർ സെൽവരാജും സംഘവും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വാഹനവും പ്രതികളേയും പുനലൂർ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

