കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പുനലൂർ: കഞ്ചാവുമായി നാല് യുവാക്കളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പിറവന്തൂർ വെട്ടിത്തിട്ട ആദർശ് ഭവനിൽ അനന്തു (21), പിറവന്തൂർ വാഴത്തോപ്പ് ജിബി നിവാസിൽ ജിബി (36), ജിതി (33), പിറവന്തൂർ വാവറ വടക്കേതിൽ വീട്ടിൽ മിഥുൻ (27) എന്നിവരാണ് കാറിൽ കഞ്ചാവുമായി യാത്ര ചെയ്യവെ, പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു. ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. കഞ്ചാവിെൻറ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്.ഐ ശരലാൽ പറഞ്ഞു. അയൽ സംസ്ഥാനത്തുനിന്ന് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്നതിൽ ഇവർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരുന്നു. ഗ്രേഡ് എസ്.ഐ ഷാജഹാൻ, സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ്, ഗോപകുമാർ, രഞ്ജിത്ത്, അൻസർ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

