Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightഓ​ടി​ക്കൊ​ണ്ടി​രു​ന്ന...

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വ​ണ്ടി​ക്കു​ള്ളി​ലെ തീ ​പ​രി​ഭ്രാ​ന്തി പ​ര​ത്തി

text_fields
bookmark_border
ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വ​ണ്ടി​ക്കു​ള്ളി​ലെ തീ ​പ​രി​ഭ്രാ​ന്തി പ​ര​ത്തി
cancel
camera_alt

പു​ന​ലൂ​രി​ൽ വാ​ഹ​ന​ത്തി​ലെ പെ​ട്രോ​ൾ കാ​നി​ന് തീ​പി​ടി​ച്ച​ത് ഫ​യ​ർ​ഫോ​ഴ്സ് അ​ണ​ക്കു​ന്നു

പു​ന​ലൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വ​ണ്ടി​ക്കു​ള്ളി​ൽ തീ​പ​ട​ർ​ന്ന​ത് പ​ട്ട​ണ​ത്തി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തി.വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12 ഓ​ടെ പു​ന​ലൂ​ർ ആ​ശു​പ​ത്രി ജ​ങ്ഷ​ന് സ​മീ​പ​മാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഒ​മ്​​നി വാ​നി​ൽ നി​ന്ന്​ തീ ​ഉ​യ​ർ​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ ഫ​യ​ർ​ഫോ​ഴ്സെ​ത്തി. വ​ർ​ക്ക്ഷോ​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ശേ​ഷം ട്ര​യ​ലാ​യി ഓ​ടി​യ വ​ണ്ടി​യി​ൽ നി​ന്നാ​ണ് തീ ​ഉ​യ​ർ​ന്ന​ത്.

പെ​ട്രോ​ൾ ടാ​ങ്കി​ൽ നി​ന്ന്​ ക​ണ​ക്​​ഷ​ൻ മാ​റ്റി താ​ൽ​ക്കാ​ലി​ക​മാ​യി പ്ലാ​സ്​​റ്റി​ക് കാ​നി​ൽ പെ​ട്രോ​ൾ നി​റ​ച്ച് ക​ണ​ക്​​ഷ​ൻ ന​ൽ​കി​യാ​ണ് വ​ണ്ടി ഓ​ടി​യ​ത്. സൈ​ല​ൻ​സ​റി​ൽ നി​ന്നും തീ ​പി​ടി​ച്ച് പെ​ട്രോ​ൾ നി​റ​ച്ച പ്ലാ​സ്​​റ്റി​ക് കാ​നി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.

വ​ണ്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ തീ​പി​ടി​ച്ച കാ​ൻ പാ​ത​യി​ലേ​ക്ക് എ​ടു​ത്തെ​റി​ഞ്ഞ​തോ​ടെ വ​ണ്ടി ക​ത്തി​പ്പോ​കു​ന്ന​ത് ഒ​ഴി​വാ​യി. പാ​ത​യി​ൽ ഈ ​സ​മ​യം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​റ്റ് കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. ഫ​യ​ർ​സ്​​േ​റ്റ​ഷ​ൻ ഓ​ഫി​സ​ർ ആ​ർ. സാ​ബു​വിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഉ​ട​ൻ എ​ത്തി തീ​കെ​ടു​ത്തി​യ​തോ​ടെ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firepunalur
News Summary - fire in running vehicle
Next Story