Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2021 8:03 AM GMT Updated On
date_range 29 Jun 2021 8:03 AM GMTപുനലൂർ സബ് സ്റ്റേഷനിൽ തീപിടിത്തം; വൻനാശം ഒഴിവായി
text_fieldsbookmark_border
camera_alt
പുനലൂർ സബ് സ്േറ്റഷനിലുണ്ടായ തീപിടിത്തം
പുനലൂർ: പുനലൂർ 110 കെ.വി സബ് സ്റ്റേഷനിൽ തീപിടിത്തം. ഉടൻ തീ കെടുത്തിയതിനാൽ വലിയ നഷ്ടം ഒഴിവായി. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പ്രൊട്ടക്ഷൻ ട്രാൻസ്ഫോർമറിന് തീ പിടിച്ചത്.
കുണ്ടറ- പുനലൂർ മൂന്ന് ഫീഡറുകളിൽ ഒന്നിനാണ് തീ പിടിച്ചത്. സ്ബ് സ്റ്റേഷൻ ജീവനക്കാർ തീയും പുകയും ഉയരുന്നത് തുടക്കത്തിൽതന്നെ കണ്ടെത്തി. സീനിയർ ഫയർമാൻ എസ്.ആർ. മുരളീധരെൻറ നേതൃത്വത്തിലുള്ള സംഘമെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് തീ കെടുത്തി.
കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊട്ടാരക്കര ഫീഡറിലേക്ക് സെപ്ലെ മാറ്റിക്കൊടുത്തതിനാൽ പുനലൂർ മേഖലയിൽ വൈദ്യുതി തടസ്സം ഒഴിവാക്കാനായി.
Next Story