Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightകാ​ട്ടി​റ​ച്ചി...

കാ​ട്ടി​റ​ച്ചി കൈവശംവച്ച കേ​സി​ൽ എ​സ്​​റ്റേ​റ്റ് മാ​നേ​ജ​ർ പി​ടി​യി​ൽ

text_fields
bookmark_border
കാ​ട്ടി​റ​ച്ചി കൈവശംവച്ച കേ​സി​ൽ എ​സ്​​റ്റേ​റ്റ് മാ​നേ​ജ​ർ പി​ടി​യി​ൽ
cancel

പു​ന​ലൂ​ർ: കാ​ട്ടി​റ​ച്ചി കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റ് സീ​നി​യ​ർ മാ​നേ​ജ​ർ വ​നം അ​ധി​കൃ​ത​ർ മു​മ്പാ​കെ കീ​ഴ​ട​ങ്ങി.ഹാ​രി​സ​ൺ മ​ല​യാ​ളം പ്ലാേ​ൻ​റ​ഷ​നി​ലെ നാ​ഗ​മ​ല എ​സ്​​റ്റേ​റ്റ് സീ​നി​യ​ർ മാ​നേ​ജ​ർ ബി​ജോ​യി മാ​ത്യു​വാ​ണ് തെ​ന്മ​ല ഡി.​എ​ഫ്.​ഒ എ​സ്. സ​ൺ മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്.

പു​ന​ലൂ​ർ വ​നം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. തെ​ന്മ​ല റെ​യി​ഞ്ച് പ​രി​ധി​യി​ൽ പ്ര​തി താ​മ​സി​ക്കു​ന്ന എ​സ്​​റ്റേ​റ്റ് ബം​ഗ്ലാ​വി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22 നാ​ണ് കാ​ട്ടി​റ​ച്ചി പി​ടി​ച്ചെ​ടു​ത്ത​ത്.

ഫ്ല​യി​ങ്​ സ്ക്വാ​ഡ് ചു​ള്ളി​മാ​നൂ​ർ റെ​യി​ഞ്ചി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ പു​ല​ർ​ച്ച ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ബം​ഗ്ലാ​വി​ലെ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കി​ലോ മ്ലാ​വി​റ​ച്ചി​യും ര​ണ്ട് കി​ലോ പ​ന്നി ഇ​റ​ച്ചി​യും പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന ബി​ജോ​യ് മാ​ത്യു ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. മ​റ്റ് ര​ണ്ട് പേ​രാ​ണ് കാ​ട്ടി​റ​ച്ചി ന​ൽ​കി​യ​തെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

നാ​ഗ​മ​ല, കു​റ​വ​ൻ​താ​വ​ളം എ​സ്​​റ്റേ​റ്റു​ക​ളി​ലെ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedestateManager
News Summary - estate Manager arrested
Next Story