Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightഅടുക്കളമൂലയിലെ അപകട...

അടുക്കളമൂലയിലെ അപകട മരങ്ങൾ മുറിച്ചുമാറ്റിത്തുടങ്ങി

text_fields
bookmark_border
dangerous trees
cancel
camera_alt

മ​ല​യോ​ര ഹൈ​വേ​യി​ൽ ക​ര​വാ​ളൂ​ർ അ​ട​ക്ക​ള​മൂ​ല​യി​ൽ അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്നു

പു​ന​ലൂ​ർ: മ​ല​യോ​ര ഹൈ​വേ​യി​ൽ അ​ടു​ക്ക​ള​മൂ​ല​യി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ഭീ​ഷ​ണി​യാ​യി​രു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​ത്തു​ട​ങ്ങി. പാ​ത​യോ​ര​ത്ത് നി​ന്ന ര​ണ്ട് ആ​ഞ്ഞി​ലി​യും ഒ​രു മാ​വും വെ​ള്ളി​യാ​ഴ്ച മു​റി​ച്ചു​മാ​റ്റി. കേ​ര​ള റോ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്​ ബോ​ർ​ഡ് അ​ധി​കൃ​ത​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​ത്. പി​ന്നീ​ട് ഈ ​മ​ര​ങ്ങ​ൾ ഇ​വി​ടെ ത​ന്നെ ലേ​ലം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ഈ ​ഭാ​ഗ​ത്ത് ഗ​താ​ഗ​ത്തി​ന് ഭീ​ഷ​ണി​യാ​യി സ്വ​കാ​ര്യ​ഭൂ​മി​യി​ലു​ള്ള മൂ​ന്ന് മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭൂ​ഉ​ട​മ​ക​ൾ​ക്ക് അ​ധി​കൃ​ത നോ​ട്ടീ​സ് ന​ൽ​കി. മൂ​ന്നാ​ഴ്ച മു​മ്പ് അ​ടു​ക്ക​ള മൂ​ല​യി​ൽ പാ​ത​യോ​ര​ത്തു​ണ്ടാ​യി​രു​ന്ന കൂ​റ്റ​ൻ ആ​ഞ്ഞ​ലി മ​രം പാ​ത​ക്ക്​ കു​റു​കെ ക​ട​പു​ഴ​കി നാ​ശം നേ​രി​ട്ടി​രു​ന്നു. എ​തി​ർ​വ​ശ​ത്തെ ടി.​കെ. ഉ​മ്മ​ൻ മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​വും വൈ​ദ്യു​തി ലൈ​നും പോ​സ്റ്റു​ക​ളും ത​ക​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dangerous treesadukkalamoola
News Summary - dangerous trees in the adukkalamoola have been cut down
Next Story