Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightഡി. ​ദി​നേ​ശ​ൻ...

ഡി. ​ദി​നേ​ശ​ൻ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ

text_fields
bookmark_border
ഡി. ​ദി​നേ​ശ​ൻ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ
cancel
camera_alt

പു​ന​ലൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നാ​യി ഡി. ​ദി​നേ​ശ​ൻ

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്നു

പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നാ​യി സി.​പി.​എ​മ്മി​ലെ ഡി. ​ദി​നേ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദി​നേ​ശ​ന് 21 ഉം എ​തി​ർ​സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സി​ലെ എ​ൻ. സു​ന്ദ​രേ​ശ​ന് 14ഉം വോ​ട്ട്​ ല​ഭി​ച്ചു. മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം സി.​പി.​ഐ​യി​ലെ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വെ​ച്ച​തി​നെതു​ട​ർ​ന്നാ​ണ് സി.​പി.​എ​മ്മി​ന് അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ഈ ​സ്ഥാ​നം ല​ഭി​ച്ച​ത്.

35 അം​ഗ കൗ​ൺ​സി​ലി​ൽ എ​ൽ.​ഡി.​എ​ഫി​ന് 21ഉം ​യു.​ഡി.​എ​ഫി​ന് 14 ഉം കൗ​ൺ​സി​ല​ർ​മാ​രു​മു​ണ്ട്. നി​ല​വി​ൽ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​നും എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​റു​മാ​യി​രു​ന്ന ദി​നേ​ശ​ൻ ഈ ​സ്ഥാ​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ രാ​ജി​വെ​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ ഗ്രേ​സി​ങ് ബ്ലോ​ക്ക് വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ദി​നേ​ശ​ൻ സി.​പി.​എം പു​ന​ലൂ​ർ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​ണ്. 2010-15 കാ​ല​യ​ള​വി​ൽ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​നാ​യി​രു​ന്നു. പു​തി​യ വൈ​സ് ചെ​യ​ർ​മാ​ന് ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​സു​ജാ​ത സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വ​ര​ണാ​ധി​കാ​രി പു​ന​ലൂ​ർ ടി​ംബ​ർ സെ​യി​ൽ​സ് ഡി.​എ​ഫ്.​ഒ കോ​ശി ജോ​ൺ തെ​ര​ഞ്ഞെ​ടു​പ്പി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെൻറ​റി പാ​ർ​ട്ടി ലീ​ഡ​റാ​യി ബി​നോ​യി രാ​ജ​നെ തീ​രു​മാ​നി​ച്ചു.

അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്. ജ​യ​മോ​ഹ​ന​ൻ, സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്. ബി​ജു, എ​ൻ.​സി.​പി നേ​താ​വ് കെ. ​ധ​ർ​മ​രാ​ജ​ൻ, മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punalurMunicipal Councild dineshan
News Summary - D Dinesan Punalur Municipal Council Vice Chairman
Next Story